Chapter Title : ചക്രവ്യൂഹം [കുഞ്ഞൻ]
അവരുടെ കൂടെ വന്നവനാണ്..." വിശ്വന്റെ നീങ്ങുന്ന കാറിനെ കൈ ചൂണ്ടി അയാൾ പറഞ്ഞു.. "വിശ്വൻ സാറിന്റെ കൂടെയോ..." അയാൾ അതെ എന്ന് തലയാട്ടി... "ഉം.. പൊക്കോ..." അൽപ്പം പരുഷമായി നോക്കിയിട്ട് പോലീസുകാരൻ നടന്നു നീങ്ങി...
********************************************* സതീഷ് സെല്ലിനുള്ളിൽ അവശനായി കിടക്കുകയായിരുന്നു... സാധാരണ ഇങ്ങനെ പീഡനത്തിൽ ചെല്ലുന്ന കുറ്റവാളികളെ പോലീസുകാർ നടയടി കൊടുക്കുന്ന പതിവില്ല... പകരം ജയിലിലെ സദാചാരക്കാരുടെ വക കൂട്ടയിടി ആണ്... സതീഷിന്റെ കാര്യം പിന്നെ പറയേണ്ടല്ലോ... നല്ല കണക്കിന് കിട്ടി... പിന്നെ പോലീസുകാർ വന്നു വലിച്ചെടുത്ത് സെല്ലിനുള്ളിൽ ആക്കി...
അവന്റെ കണ്ണുകളിലെ ബോധം മറയുകയായിരുന്നു...
തെറ്റുകളുടെ കൂമ്പാരം... തലച്ചോറിലെ മെമ്മറി പഴയ കാര്യങ്ങൾ അഭ്രപാളിയിലേക്ക് കൊണ്ട് വന്നു...
അന്ന് അവൻ മദ്യത്തിൽ നിന്നുമുള്ള ലഹരി ശരിക്കും ആസ്വദിച്ചു തുടങ്ങിയിരുന്നു... തെറ്റിന്റെ രണ്ടാം ഘട്ടം...
"ഡേയ് വിശ്വാ.. ഇതേതാടാ സ്ഥലം... എന്തായാലും പൊളി സ്ഥലം..." കാറിൽ ഇരുന്നു ഹൈ റേഞ്ചിന്റെ ഭംഗി ആസ്വദിച്ചു കൊണ്ട് സതീഷ് പറഞ്ഞു... "ഉം എന്തായി... ഞാൻ അന്ന് പറഞ്ഞ കാര്യം... എവടെ... നല്ല സൊയമ്പൻ സാധനം അല്ലേടാ വീട്ടിലുള്ളത്..." ചുണ്ടു കടിച്ചു കൊണ്ട് വിശ്വൻ അത് പറഞ്ഞപ്പോ സതീഷിന് രസക്കേടായി... "വിശ്വാ... നീ ആ കാര്യം വിട്ടേ.. എന്റെ മൂഡ് കളയല്ലേ.." അർത്ഥവത്തായ ഒരു നോട്ടം നോക്കിയിട്ട് വിശ്വൻ റോഡിലേക്ക് കണ്ണ് തിരിച്ചു... അവർ വിശ്വന്റെ ഫാം ഹൗസിൽ എത്തുമ്പോ നേരം സന്ധ്യ ആയിട്ടുണ്ടായിരുന്നു... "ഹലോ..." കാറിൽ നിന്നും ഇറങ്ങിയ ഉടനെ ഫാം ഹൗസിന്റെ പുറമെ നിന്നിരുന്ന ആളുകളെ നോക്കി വിശ്വൻ കൈ കാണിച്ചു... "ഡാ... ഇറങ്ങേടാ..." വിശ്വനും സതീഷും
💬 Comments
View all comments