Chapter Title : ചന്ദനക്കുറി [kannan]
രാജീവിന്റെ ഫോൺ കോളുകൾ അവോയ്ഡ് ചെയ്യാൻ തുടങ്ങി. 2മാസത്തോളം അത് തുടർന്നു കൊണ്ടേ ഇരുന്നു... പിന്നീട് അവന്റെ വിളികളും കുറഞ്ഞു വന്നു. മാസങ്ങൾ കഴിഞ്ഞു കൊണ്ട് ഇരുന്നു. അപ്പോഴാണ് ജോലി കഴിഞ്ഞ് തിരികെ റൂമിൽ വന്നപ്പോൾ പുതിയ ഒരു നമ്പറിൽ നിന്നും 2 മിസ്സ്കോൾ കിടക്കുന്നത് ഞാൻ കണ്ടത്. Aa നമ്പറിൽ ഞാൻ തിരികെ വിളിച്ചപ്പോൾ ഒരു സ്ത്രീ ശബ്ദം ആയിരുന്നു. ഞാൻ : ഹലോ ആരാ ? അപ്പുറത്ത് : ചേട്ടന്റെ ഇപ്പോഴത്തെ ഏറ്റവും വലിയ ശത്രു ആണ് . മനസ്സിലായോ... ഞാൻ : ഇല്ല. ആരാണെന്ന് പറയൂ.. എനിക്ക് അൽ പ്പം തിരക്കുണ്ട്.! അപ്പുറത്ത് : ചേട്ടാ ഞാൻ അക്ഷര ആണ്. രാജീവ് ചേട്ടന്റെ ഭാര്യ. ഞാൻ : ohh അക്ഷര. സോറി എനിക്ക് സൗണ്ട് മനസിലായില്ല അതാ. സോറി. അക്ഷര: ഞാനാണ് ചേട്ടനോട് sorry പറയേണ്ടത്. ഞാൻ : എന്തിന് ? അക്ഷര: ചേട്ടനും രാജീവ് ചേട്ടനും തമ്മിലുള്ള ബന്ധം മനസ്സിലാക്കാതെ ഞാൻ എന്തൊക്കെയോ പറഞ്ഞു. ഞാൻ അങ്ങനെ ഒന്നും പറയാൻ പാടി ല്ലാരുന്നു. സോറി ചേട്ടാ.
ഞാൻ: അതിനു അക്ഷര എന്ത് പറഞ്ഞെന്നാണ് . അക്ഷര എന്തിനാണ് എന്നോട് സോറി പറയുന്നത്. ? അക്ഷര : അതൊക്കെ നേരിൽ കാണുമ്പോൾ പറയാം . ഇനി എന്നാ നാട്ടിലേക്ക്. ഞാൻ : e മാസം അവസാനം. അക്ഷര: രാജീവ് ചേട്ടനോട് പറഞ്ഞോ വരുന്ന കാര്യം? ഞാൻ : ഇല്ല. ഇന്ന് വിളിക്കാൻ ഇരിക്കുവായിരുന്ന്..(മനസ്സിൽ വന്ന കള്ളം തട്ടിവിട്ടു). അക്ഷര : പറയണേ ചേട്ടാ.
💬 Comments
View all comments