0%

Chapter Title : ചന്ദ്ര വേദം 2 [മന്ത്രവാദി]

സന്തോഷവും സങ്കടവും വന്നിരുന്നു അവൻ്റെ മുടിയിലൂടെ തലോടിയ ഭവാനിക്ക് വർഷങ്ങൾക്ക് മുമ്പ് നഷ്ടപ്പെട്ട ഒരു സന്തോഷം തിരിച്ചു കിട്ടിയിരുന്നു.

മുത്തശ്ശി : ഇവിടെ വരെ വന്നിട്ട് ന്നെ കാണാതെ പോയില്യേ നീ..

തന്നിലേക്ക് ചാരി ഇരിക്കുന്ന അവൻ്റെ ചെവി പിടിച്ച് തിരിച്ചു കൊണ്ട് ഭവാനി ചോതിച്ചു.

കാശി : ആഹ് ... വിട് വിട് വിട്... ഞാൻ കണ്ടിട്ടാ പോയെ നിങ്ങൾ ആരും എന്നെ കണ്ടില്ല അതിന് ഞാൻ എന്ത് ചെയ്യാനാ.വേണേൽ ചെറിയമ്മയോട് ചോദിച്ചു നോക്ക്.

മുത്തശ്ശിയുടെ കൈയ്യിൽ പിടിച്ചു കൊണ്ടവൻ പറഞ്ഞു. ഇതെല്ലാം കണ്ട് കരച്ചിൽ അടക്കിപിടിച്ച് ചിരിച്ചോണ്ടിരുന്ന മാലതിക്കു നേരെ അവൻ ചെക്ക് വച്ചു. അതോടെ മാലതിയും പെട്ടു. കാശി വരുന്നതും പോകുന്നതുമെല്ലാം അറിയാവുന്ന മാലതി ഒന്നും തന്നെ അമ്മയോട് പറഞ്ഞിട്ടുണ്ടായിരുന്നില്ല. അതിലും പ്രശ്നം അമ്മ ചോദിച്ചപ്പോൾ എല്ലാം അവനെ പറ്റി അറിയില്ലെന്നാണ് പറഞ്ഞിരുന്നത്. ഇപ്പൊ സത്യമെല്ലാം അമ്മ അറിഞ്ഞു. അതോടെ മാലതിലേക്കായി ഭവാനിയുടെ നോട്ടം. അതു കണ്ട മാലതി വെളുക്കനെ ഉളിച്ചുകൊണ്ട് ഇല്ലെന്ന് തലയാട്ടി. മാലതിയുടെ മുഖത്തെ ഭാവങ്ങളും പരുങ്ങലും കണ്ട കാശിയിലും ചിരിവന്നു.തെല്ലൊന്നു പേടിച്ച മകളെ ഭവാനി സ്നേഹത്തോടെ അരികിൽ വിളിച്ചിരുത്തി. പ്രതീക്ഷിച്ചതിനു വിപരീതമായുള്ള അമ്മയുടെ പ്രവൃത്തിയിൽ അവൾക്ക് സംശയം വന്നെങ്കിലും അരികിൽ ചെന്നിരുന്നു. തലയിലൂടെ ചലിച്ച ഭവാനിയുടെ കൈ ചെന്ന് നിന്നത് മാലതിയുടെ ചെവിയിലും. തലോടലിൽ ലയിച്ച മാലതി അതൊട്ടും പ്രതീക്ഷിച്ചിരുന്നില്ല.

“ആയ്യോ ..വിടമ്മാ.. അവൻ കള്ളം പറഞ്ഞതാ”

രക്ഷപെടാൻ വേണ്ടി മാലതി കാശിയുടെ തലയിൽ തന്നെ ഇട്ടു കൊടുത്തു.

“ അല്ല മുത്തശ്ശി ചെറിയമ്മക്ക് എല്ലാം അറിയാം”

കാശിയും

💬 Comments

View all comments