0%

Chapter Title : ചന്ദ്ര വേദം 2 [മന്ത്രവാദി]

ആ പേരയാൾ മനസിൽ ഉരുവിട്ടു. പലരും മറന്നു തുടങ്ങിയ പേരാണത്, ശ്രീദേവിയുടെ മകൻ,അതെ ചിരി അതെ കണ്ണുകൾ വർഷങ്ങൾക്കു ശേഷം വീണ്ടും അവൻ വന്നിരിക്കുന്നു.

മാലതി അവനേയും കൂട്ടി ഉമ്മറത്തേക്ക് നടന്നു. സാധനങ്ങളെല്ലാം അവിടെ വച്ച് ബൂട്ടഴിച്ച് അവൻ അകത്തേക്ക് കയറി. മാധവനെ നോക്കി ചിരിച്ചിട്ട് അവൻ മാലതിയുടെ കൂടെ മുത്തശ്ശിയുടെ മുറിയിലേക്ക് കയറി.

അവൻ്റെ ചിരി മാധവനിൽ അൽപം പ്രയാസമുണ്ടാക്കിയെങ്കിലും ചിരിച്ചെന്നു വരുത്തി അവനെ സ്വീകരിച്ചു.

മാലതി : അമ്മേ ദാ കണ്ണൻ വന്നു.

ചെറിയമ്മ ഇപ്പഴും എന്നെ കണ്ട സന്തോഷത്തിൽ ആണ്. പാവം !. മുത്തശ്ശി കണ്ണു തുറന്ന് കിടക്കുന്നുണ്ട്. മുറിയിലാകെ കർപ്പൂരാതി തൈലത്തിൻ്റെ മണം നിറഞ്ഞിരുന്നു. പ്രായം നന്നേ ബാധിച്ചിരിക്കുന്നു മുത്തശ്ശിയെ . എന്നെ കണ്ടതും കൈക്കുത്തി കട്ടിലിൽ എഴുന്നേറ്റിരുന്നു ചിരിച്ചു. ഈ ചിരിയിലാണ് പണ്ട് മുത്തച്ഛൻ കുടുങ്ങിയതെന്ന് പറഞ്ഞതോർത്ത് ഞാൻ ഉള്ളിൽ ചിരിച്ചു .കൂടെ മുത്തശ്ശിയെ നോക്കി ഒരു പുഞ്ചിരിയും കൊടുത്തു.

മുത്തശ്ശി : നിന്നെ കാണണമെന്ന് പറഞ്ഞിരുന്നു. പക്ഷേ നീ വരുന്നതിനു മുമ്പ് എന്നെ തനിച്ചാക്കി പൊക്കളഞ്ഞു.

മുറിയിലെ ചുവരിൽ തൂക്കിയിട്ട മുത്തച്ഛൻ്റെ ഫോട്ടോയിൽ നോക്കി നിക്കുകയായിരുന്ന കാശിയോട് മുത്തശ്ശി പറഞ്ഞു. തിരിഞ്ഞ് മുത്തശ്ശിയെ നോക്കി അടുത്ത് ചെന്ന് തറയിൽ ഇരുന്ന് തുടയിലേക്ക് തലചായ്ച്ചു.

കാശി : കണ്ടിരുന്നു ഞാൻ. കുറേ സംസാരിച്ചു. ആരോടും പറയേണ്ടെന്ന് പറഞ്ഞു ഞാൻ. പോകാൻ നേരം ഇങ്ങോട്ടേക്ക് ക്ഷണിച്ചിരുന്നു. പിന്നെ... ചടങ്ങിനു വന്നിരുന്നു ഞാൻ.

ചെറിയമ്മയെ നോക്കിയണവൻ പറഞ്ഞത്. തറവാട്ടിലെ എല്ലാ വിശേഷങ്ങളും ദു:ഖങ്ങളും മാലതി വഴി അവൻ അറിഞ്ഞിരുന്നു. ഇതൊക്കെ കേട്ട ഭവാനിയമ്മക്ക്

💬 Comments

View all comments