0%

Chapter Title : ചന്ദ്ര വേദം 2 [മന്ത്രവാദി]

അവൻ വരുമെന്ന് തീരെ പ്രതീക്ഷ ഇല്ലാത്തതിനാൽ ആരാണ് വന്നതെന്നറിയാനുള്ള ഉൽസാഹം അവളുടെ കണ്ണിൽ തിളങ്ങി. പെട്ടെന്നു തന്നെ വിളക്ക് കത്തിച്ച് പ്രാർത്ഥിച്ച് അവനു നേരെ തിരിഞ്ഞു.

ബൈക്കിൽ നിന്നിറങ്ങിയ അവൻ ഹെൽമറ്റും ബലാക്ലാവയും ഊരിമാറ്റി ചെറിയമ്മയെ നോക്കി.

"ഈശ്വരാ എൻ്റെ കുഞ്ഞ് ... !"

അവനെ കണ്ട സന്തോഷത്തിൽ മാലതി നെഞ്ചിൽ കൈ വച്ച് പറഞ്ഞു. നേരെ അവൻ്റെ അടുക്കലേക്ക് നടന്ന് അവനെ കെട്ടിപ്പിച്ചു.

" സാരിയിൽ അഴുക്കാവും പെണ്ണുംപിള്ളേ "

തിരിച്ചു കെട്ടിപ്പിടിച്ചു കൊണ്ട് അവൻ മാലതിയെ കളിയാക്കി പറഞ്ഞു. പിടി വിടീപ്പിച്ച ശേഷം വരുന്ന വഴി വാങ്ങിയ മല്ലപ്പൂ എടുത്ത് ചെറിയമ്മയുടെ കൈയ്യിൽ കൊടുത്തു.

" കാവിൽ പോയിട്ടുണ്ടാവുമെന്നാ കരുതിയെ "

" പിള്ളേരൊക്കെ രാവിലെ പോയി കുറച്ച് പണി ഉള്ളത് കൊണ്ട് ഞാൻ വൈകി. നീ വാ മുത്തശ്ശിക്ക് സന്തോഷം ആവും നിന്നെ കാണുമ്പോൾ, ഇന്നലെ തന്നെ എന്നെ കൊണ്ട് മുറിയൊക്കെ വൃത്തിയാക്കിച്ചതാ നീ വരുമെന്ന് പറഞ്ഞിട്ട്"

" അതിനു ഞാൻ ആരോടും പറഞ്ഞില്ലല്ലോ . പിന്നെ മുത്തശ്ശിക്ക് എങ്ങനെ അറിയാം ?"

താൻ വരുന്ന കാര്യം മുത്തശ്ശി മുൻകൂട്ടി അറിഞ്ഞത് അവനെ അത്ഭുതപ്പെടുത്തിയെങ്കിലും പ്രതീക്ഷയോടെ കാത്തിരുന്നതാകാമെന്ന് വിധിയെഴുതി അവൻ സ്വയം സമാധാനപ്പെട്ടു.

ഇതെല്ലാം കണ്ടുകൊണ്ട് ചാരുകസേരയിൽ ഇരിക്കുന്ന മാധവൻ ആ ചെറുപ്പക്കാരൻ്റെ ചിരിക്കുന്ന മുഖത്തേക്ക് സൂക്ഷിച്ചു നോക്കി. ആ ചിരി അയാളെ ഒരുപാടുക്കാലം പിന്നിലേക്ക് കൊണ്ടുപോയിരുന്നു. തനിക്ക് പ്രിയപ്പെട്ട അനുജത്തിയുടെ കിലു കിലേയുള്ള ശബ്ദം അയാളുടെ കാതുകളിൽ മുഴങ്ങി അതോടൊപ്പം ആരെയും മയക്കുന്ന കുസൃതി ചിരിയുമായുള്ള മുഖവും.

“കാശി ദേവ് “,

💬 Comments

View all comments