Chapter Title : ചന്ദ്ര വേദം 2 [മന്ത്രവാദി]
കഷ്ടി ഒരു അഞ്ഞൂർ മീറ്റർ ഉണ്ടാവും തറവാട്ടിലേക്ക്. വലിയ മരങ്ങൾക്കിടയിലൂടെ ഒട്ടിൻപ്പുറം കാണാമായിരുന്നു.
ഇല്ല... ആ ഒട്ടിൻപ്പുറത്തിൻ്റെ സ്ഥാനത്തിപ്പോൾ വെള്ളനിറം മാത്രം.
ഈ റോഡ് നേരെ ചെല്ലുന്നത് കാവിലേക്കാണ്. വഴിയിലുടനീളം വീടുകളും തോട്ടങ്ങളും. ചെണ്ടയുടെയും അനൗൺസ്മെൻ്റിൻ്റെയും ശബ്‌ദം ഇവിടെ വരെ കേൾക്കാം . റോഡിൽ നിന്നും അൽപ്പം മാറിയുള്ള ചെടികൾക്കൊണ്ടുണ്ടാക്കിയ കവാടം കടന്ന് മുന്നോട്ട് നീങ്ങി. പഠിപ്പുരവരെ നീണ്ടുനിൽക്കുന്ന ആ വീഥി ശരീരത്തിനു കുളിർമയും മനസിന് ശാന്തിയും നൽകുന്നതായിരുന്നു. വലിയ ഗെയിറ്റും പിടിപ്പുരയും ചേർന്നുള്ള മതിൽ കെട്ടിനു മുമ്പിൽ അവൻ ബൈക്ക് നിർത്തി ഒരു നിമിഷം കയറണമോ എന്ന് ആലോചിച്ചു. തുറന്നു കിടന്ന ഗെയിറ്റിലുടെ അവൻ തറവാട്ടിലേക്ക് പ്രവേശിച്ചു..
എട്ടുവർഷങ്ങൾക്കിപ്പുറം സൂര്യമംഗലം എന്ന പേരു കേട്ട തറവാട് പഴമയുടെ പ്രൗഡിയിൽ നിന്നും മാനംമുട്ടെ നിൽക്കുന്ന ഇരുനില വീടായി മാറിയിരുന്നു. ഉത്സവത്തോടനുബന്ധിച്ച ഒരുക്കങ്ങളൊക്കെ ആ തറവാടിൻ്റെ മാറ്റിരട്ടിയാക്കി.
തറവാട്ടു മുറ്റത്തേക്ക് കയറി വരുന്ന അപരിചിതമായ വണ്ടിയുടെ ശബ്‌ദം കേട്ട് ഉമ്മറത്തെ ചാരുകസേരയിൽ ഇരുന്നു പത്രം വായിക്കുകയായിരുന്ന മാധവൻ പത്രത്തിൽ നിന്നും ശ്രദ്ധ മാറ്റി മുറ്റത്തേക്ക് നോക്കി .
ആ വലിയ മുറ്റത്ത് നിരന്നു നിൽക്കുന്ന ആഡംബരക്കാറുകൾക്കോപ്പം അവൻ തൻ്റെ ബൈക്കും നിർത്തി. സൂര്യമംഗലത്തിൻ്റെ മണ്ണിൽ അവൻ്റെ കാലുപതിച്ചതും ശക്തമായ കാറ്റുവീശി,ദിക്കുകളെ പ്രകമ്പനം കൊള്ളിച്ചു കൊണ്ടുള്ള ഇടി മുഴക്കത്തിൽ സൂര്യമംഗലം വിറകൊണ്ടു.
മുടിയിൽ തോർത്ത് കെട്ടി സെറ്റുമുണ്ടുടുത്ത് തുളസി തറയിൽ വിളക്കുവെക്കുന്ന ചെറിയമ്മയിൽ ആയിരുന്നു അവൻ്റെ ശ്രദ്ധ. ഇടിമുഴക്കത്തിൽ ഞെട്ടിയ മാലതിയുടെ ശ്രദ്ധയും ബൈക്കിൽ വന്ന ചെറുപ്പക്കാരനിൽ ആയിരുന്നു. അവൾക്ക് ഏറെ പരിചിതമുള്ള വണ്ടി ആയിരുന്നു അത് എങ്കിലും
💬 Comments
View all comments