0%

Chapter Title : ചന്ദ്ര വേദം 2 [മന്ത്രവാദി]

അത്ഭുതപെടുത്തി. വായിച്ച കഥകളിലെല്ലാം ഇത്തരം രൂപങ്ങൾ മുന്നിൽ കാണുന്നവരെ കൊല്ലുകയാണ് പതിവ്, അതിലെ പല രംഗങ്ങളും അവൻ്റെ മനസിലൂടെ മിന്നിമറഞ്ഞു.

ഗാഭീര്യമുള്ള പുരുഷ ശബ്‌ദത്തോടെ ആ രൂപം അവനോട് സംസാരിച്ചു തുടങ്ങി.

“ഈ മടക്കം... അത് കാലം കാത്തുവച്ചതാണ്. നീ കണ്ടതെല്ലാം സത്യം, എല്ലാം അവളുടെ മായ...

തയ്യാറാവുക... “

വളരെ ശാന്തവും കാഠിന്യമുള്ളതുമായിരുന്ന ആ ശബ്‌ദം അവനെ കുഴപ്പിച്ചു.

“ ആരുടെ മായ .., എന്തിന് തയ്യാറാവാൻ.. ആരാണ് നിങ്ങൾ “

തൻ്റെ ഉദ്ദേശം കഴിഞ്ഞ് മാഞ്ഞുപോകുകയായിരുന്ന ആ രൂപത്തിനോട് അവൻ പരിഭ്രമത്തോടെ ചോദിച്ചു.

“എല്ലാം കാലം നിന്നെ അറിയിക്കും... തയ്യാറാവുക നീ... ഹ..ഹ..ഹ”

അതും പറഞ്ഞ് അട്ടഹസിച്ചു കൊണ്ട് ആ രൂപം കാറ്റിൽ അലിഞ്ഞുചേർന്നു.

അപ്പോഴേക്കും ആളുകൾ എത്തി തുടങ്ങി. മേഘങ്ങളെ കീറിമുറിച്ച് ആദ്യ കിരണം ഭൂമിയിൽ പതിച്ചു. എന്താണ് നടന്നതെന്നോ പറഞ്ഞതെന്നോ മനസിലാവാതെ അവനവിടെ നിന്നും ഇറങ്ങി.

“മൈര് , മനസമാധാനം കളായാനായിട്ട് ഓരോന്ന് വന്നോളും , വരണ്ടായിരുന്നു ഇങ്ങോട്ട് ഇനി എന്തൊക്കെ കാണണോ എന്തോ”

നെടുവീർപ്പിട്ടുകൊണ്ടവൻ പറഞ്ഞു .ബൈക്ക് എടുത്ത് റിസോട്ടിലേക്ക് തിരിച്ചു പോയി സാധനങ്ങളും എടുത്ത് വീട്ടിലേക്ക് തിരിച്ചു.

###

മെയിൻ റോഡിൽ നിന്നും കട്ട് റോഡിലേക്ക് കയറി വണ്ടി നിർത്തി അവൻ ചുറ്റും നോക്കി. റോഡിൻ്റെ ഒരുവശത്ത് തെങ്ങും മറുവശത്ത് കവുങ്ങും കാറ്റിൻ്റെ തളത്തിൽ ആടി ഉലയുന്നുണ്ട്. അത് കഴിഞ്ഞ് നോക്കെത്താ ദൂരത്തോളമുള്ള നെൽ പാടങ്ങളും. ചെറുപ്പത്തിൽ ഇവിടേക്ക് വരുമ്പോൾ പാടത്ത് മുത്തച്ഛൻ ഉണ്ടാവും പിന്നെ മുത്തച്ഛൻ്റെ കൂടെ എല്ലാം ചുറ്റിനടന്നെ വീട്ടിലേക്ക് കയറുകയുളു . ഇവിടെ നിന്നും

💬 Comments

View all comments