0%

Chapter Title : ചന്ദ്ര വേദം 2 [മന്ത്രവാദി]

പൊതുവെ ആളു കുറവാണ്

ഇവിടെ , ഇളം തളിരുള്ള ഒരു മൊട്ടക്കുന്ന് ആകെ ഒരു മരം ഉണ്ട് നല്ല പഴക്കമുള്ളത്. നല്ല വൃത്തിക്ക് സൂര്യോദയം കാണാം ഇവിടെ നിന്നാൽ .നേരത്തെ എത്തിയത് കൊണ്ട് മരചുവട്ടിൽ ഇരിക്കാമെന്ന് കരുതി. ആളുകൾ വരാൻ ആവുന്നതെ ഉള്ളു. ചുറ്റുപാടും തീർത്തും വിജനമാണ്.

ആകാശം ചുവന്നുതുടുക്കാൻ തുടങ്ങിയിട്ടുണ്ട്, വീശിയ കാറ്റിൽ തനിക്ക് വലതു വശം ചേർന്ന് ഞെട്ടറ്റുവീണ തളിരിലയെ എടുത്തവൻ യഥാസ്ഥാനത്തിരുന്നപ്പോൾ ഇടതു വശത്ത് ആരുടേയോ സാമീപ്യം അറിഞ്ഞവൻ തിരിഞ്ഞു നോക്കി. ആ രൂപത്തെ കണ്ടതും ഒരുമിന്നൽ തനിക്കുള്ളിലൂടെ പോയതവൻ അറിഞ്ഞു. പേടിച്ചു പോയ അവൻ ഒരടിപോലും അനങ്ങനാവതെ ആ രൂപത്തെ തന്നെ നോക്കി ഇരിന്നു പോയി.

കറുത്ത് നീണ്ട താടിയും കട്ടിമീശയും,വെളുത്ത കണ്ണിൽ കൃഷ്‌ണമണിയുടെ ഒരമ്ശം പോലുമില്ല. ഇടതു കൈയ്യിൽ മരത്തിൽ തീർത്ത ഒരു തണ്ഡ് അതിൻ്റെ ഏറ്റവും മുകളിലായി മൂന്നു കുറി വരകളും മഞ്ഞ നിറത്തിൽ പ്രകാശിക്കുന്ന ഒരു കല്ലും. ഇടതു കാലിൽ അൽപം തടിച്ചൊരു കാൽ തള, അരയിൽ കറുപ്പും ചുവപ്പും ചേർന്ന കച്ചകെട്ടിയിട്ടുണ്ട്.ഇരു കൈകളിലും തടിച്ച വളകൾ , നെഞ്ചിൽ ഒരു കറുത്ത മുണ്ട് ചുറ്റി തോളിലുടെ ഇട്ടിട്ടുണ്ട് ,നീണ്ട ചെവിയിൽ വലിയ രണ്ടു കടുക്കൻ നെറ്റിയിൽ ചന്ദ്രകല വരച്ചു വച്ചിട്ടുണ്ട് , പ്രായം ശരീരത്തെ ബാധിക്കാത്ത അതികായനായ ഒരു മനുഷ്യ രൂപം.

നിശ്ചലമായ തനിക്കു നേരെ ആ രൂപം തൻ്റെ കൈ നീട്ടി. തെല്ലൊന്നു മടിച്ചെങ്കിലും ആ കൈ പിടിച്ച് അവൻ എഴുന്നേറ്റു. തന്നെക്കാൾ ഉയരമുള്ള ആ മനുഷ്യ രൂപം വളരെ ശാന്തമായി നിൽക്കുന്നത് അവനെ

💬 Comments

View all comments