Chapter Title : ചന്ദ്ര വേദം 2 [മന്ത്രവാദി]
വീട്ടിൽ തിരിച്ചെത്തി.
സൂര്യൻ അസ്തമിക്കുവോളം കാവിലെ മുക്കും മൂലയും തിരഞ്ഞിട്ടും അവളെ കാണാതായതൊടെ ശക്തിക്കും കൂട്ടാളികൾക്കും അവരുടെ പ്ലാൻ മാറ്റേണ്ടിവന്നു.
ശിവ : എന്ന ശക്തി അന്ത പൊണ്ണെ പാക്കവെ മുടിയിലെ ? യാരാവത് പാതിയാട ?
എല്ലാവരുടേയും ഉത്തരം പ്രതികൂലമായിരന്നു. അത് ശക്തിയിലെ പകയ്ക്ക് കൂടുതൽ കരുത്തേകി
ശക്തി: നാളെ എന്തായാലും അവൾ നശിക്കണം, കാരണവർ തെയ്യം കാണാൻ അവൾ എന്തായാലും വരും എല്ലാവരും അത് കാണാൻ കാവിലായിരിക്കും ആ സമയം നമ്മൾ ഉപയോഗിക്കണം. നടന്നില്ലെങ്കിൽ വീട്ടിൽ ചെന്ന് പൊക്കണം അവളെ .
എല്ലാവരും ആ നിമിഷത്തിനു വേണ്ടി കാത്തിരുന്നു. ശക്തിക്ക് അവളെ ഇല്ലാതാക്കാൻ ആണെങ്കിൽ ശിവയ്ക്കും കിരണിനും ഗിരീഷിനും അവളെ പിച്ചിചീന്താനുള്ള ആഗ്രഹമായിരുന്നു.
###
റിസോട്ടിൽ എത്തിയ അവൻ സെക്യൂരിറ്റിക്കാരൻ്റെ കയ്യിൽ നിന്നും താക്കോൽ വാങ്ങി റൂമിലേക്ക് ചെന്നു. നേരത്തേ വിളിച്ചു പറഞ്ഞതുകൊണ്ട് മുറിയോക്കെ ക്ലീൻ ആയിരുന്നു. തലവേദനയും ക്ഷീണവും കാരണം കിടന്നപ്പോഴേക്കും ഉറങ്ങി പോയി. ഇടിക്കാൻ പാഞ്ഞുവരുന്ന വണ്ടിയുടെ നീല ലൈറ്റും തലയ്ക്കുള്ളിൽ മുഴങ്ങിയ ഹോണിൻ്റെ ശബ്ദവും അസഹ്യമായപ്പോൾ അവൻ ഞെട്ടി എഴുന്നേറ്റു. എന്താണ് തനിക്ക് പറ്റിയതെന്ന് അവനൊരെത്തും പിടിയും കിട്ടിയില്ല. ഇതുവരെ കാണാത്ത തരത്തിലുള്ള സ്വപ്നങ്ങളും ....
അല്ല !..
ഇതിനു മുൻപ് ഇതേ കണ്ണുകൾ സ്വപ്നത്തിൻ കണ്ടതവൻ ഓർത്തെടുത്തു. പക്ഷെ അന്ന് ചുറ്റുപാടും ശാന്തമായിരുന്നു, ആരെയും ആകർഷിക്കുന്ന ആ നീല കണ്ണുകളിൽ ഭയമില്ലായിരുന്നു പക്ഷെ ഇന്ന് ...
തലപെരുത്ത് കയറിയതും ഫോണെടുത്ത് സമയം നോക്കി, അഞ്ചുമണിയോടടുക്കുന്നു എഴുന്നേറ്റു പോയി ഫ്രഷായി ഡ്രസ്സും മാറി അടുത്തുള്ള കുന്നിൻ മുകളിലേക്ക് വണ്ടി പായിച്ചു.
💬 Comments
View all comments