Chapter Title : ചന്ദ്ര വേദം 2 [മന്ത്രവാദി]
ആ ഇരുട്ടിൽ പ്രതിധ്വനിച്ചു .
അതോടെ എല്ലാം ശാന്തമായി, പാതിരാ കാറ്റിൻ്റെ തണുപ്പിലും ശരീരം വിയർക്കുന്നത് അവനറിഞ്ഞു. സ്വബോദം വന്നതും പെട്ടെന്ന് തന്നെയാത്ര തുടർന്നു. എത്രയും വേഗം റിസോർട്ടിലേക്ക് എത്തണം. എന്തൊക്കെയൊ മനസിലൂടെ മിന്നിമറഞ്ഞെങ്കിലും തല വേദന കൊണ്ട് ഒന്നും അവന് വ്യക്തമായില്ല. പക്ഷേ ആ കണ്ണുകൾ താൻ ഇതിനു മുൻപ് കണ്ടിട്ടുണ്ട്.
####
ഇതേ സമയം ചെമ്പകശ്ശേരിയിൽ തൻ്റെ മുറിയിൽ ഉറങ്ങുകയായിരുന്ന ശ്രീഭദ്ര ഞെട്ടി ഉണർന്നു.
“ അമ്മേ...”
പേടിച്ചു പോയ അവൾ വേഗം തന്നെ ലൈറ്റിട്ട് മതിയാവോളം വെള്ളം കുടിച്ചു. വിറയലിനിടയിൽ ശ്വാസമെടുക്കാൻ നന്നേ പാടുപ്പെട്ടു. ശ്വാസം നേരയായപ്പോൾ കണ്ട സ്വപ്നത്തെ പറ്റിയവൾ ആലോചിച്ചു.
ഇടതു കാലിൽ തിളങ്ങുന്ന കാൽതള ഇട്ട ഒരു മനുഷ്യരൂപം ഇരുട്ടിൽ നിന്ന് നടന്നുവന്ന് തൻ്റെ അടുത്തെത്തിയതും മുട്ടിലിരുന്ന് തനിക്കുന്നേരെ കൈ നീട്ടി,അതിൽ മുഴുവൻ ചോരയായി മണ്ണിലോട്ടിറ്റുവീഴുന്നുണ്ടായിരുന്നു. കയ്യിൽ നിന്നും നോട്ടം മുഖത്തേക്ക് മാറിയപ്പോഴാണ് താൻ എഴുന്നേറ്റത്. ചുവന്നു തിളങ്ങിയ കണ്ണിലെ രൗദ്രവും പ്രണയവും കലർന്ന നോട്ടം അവൾക്ക് താങ്ങാൻ കഴിഞ്ഞില്ല. പക്ഷേ ഇരുട്ടിൽ മുഖം ഒട്ടും തന്നെ വ്യക്തമായിരുന്നില്ല.
“ൻ്റെ കൃഷ്ണ ന്താ ഇപ്പൊ ഞാൻ കണ്ടെ , അന്നും ഇതേ കണ്ണുകൾ തന്നെയാണ് കണ്ടത് .ഇത്രേം പ്രശ്നങ്ങൾക്കൊപ്പം ആകെ സമാധാനം കിട്ടുന്നത് ഉറങ്ങുമ്പോഴാ അതും കളഞ്ഞപ്പോൾ സന്തോഷം ആയില്ലെ.”
അത്രയും നേരം ഉറങ്ങാതിരുന്ന സുഭദ്രയുടെ ചുണ്ടിൽ മാസങ്ങൾക്കു ശേഷം ആശ്വാസത്തിൻ്റെ ചിരി വിരിഞ്ഞു. സമാധനത്തോടെ അവൾ ഉറങ്ങി.
ഏറെ നേരത്തെ ശ്രമത്തിനൊടുവിൽ ശീഭദ്ര വീണ്ടും ഉറക്കത്തിലേക്ക് വഴുതിവീണു.
രാവിലെ തന്നെ ശ്രീഭദ്ര കാവിൽ പോയി തൊഴുത് ഉച്ചയോടെ
💬 Comments
View all comments