0%

Chapter Title : ചന്ദ്ര വേദം 2 [മന്ത്രവാദി]

?

കൂട്ടത്തിലെ തമിഴനും ആരോഗ്യമുള്ളവനുമായ ശിവയുടെ വാക്കുകൾക്ക് എല്ലാവരും കൂട്ട് പ്രഖ്യാപിച്ചപ്പോൾ ശക്തിക്ക് സമ്മതിക്കേണ്ടിവന്നു. എന്താവശ്യം വന്നാലും കൂടെ നിക്കുന്നവരാണ് അവരെ പിണക്കുന്നത് ബുദ്ധിയലെന്ന് അവനറിയാം.

ശക്തി: ശെരി പക്ഷേ ഇത്രേം കാലം എന്നെ കൊതിപ്പിച്ച അവളെ ആദ്യം എനിക്ക് വേണം.

കിരൺ : അളിയ അത് ന്യായം എനിക്ക് സമ്മതം.

അപ്പോഴേക്കും എല്ലാവരുടെയും നാക്കുകുഴഞ്ഞിരുന്നു. ക്രൂരമായ ചിരിയോടെ എല്ലാവരും സമ്മതം മൂളി.

*** Present Day***

പൂലർച്ചെ കണ്ണൂർ ബോർഡർ കടന്നതും അവനെ തഴുകി ഒരിളം കാറ്റ് വീശി, ആ വേഗതയിക്കിടയിലും ആ കാറ്റിനെ അനുഭവിക്കാൻ പറ്റിയതവനൊരുതരം കുളിരേകി . ഒരു സെക്കൻ്റ് നേരത്തെ കണ്ണു ചിമ്മൽ അവനെ മറ്റേതോ ലോകത്ത് എത്തിച്ചിരുന്നു. ചുറ്റും ആളും ബഹളങ്ങളും ഒരു മൂളൽ പോലെ അവൻ്റെ കാതുകളിൽ മുഴങ്ങി കേട്ടു പെട്ടെന്നായിരുട്ടിൽ നിന്നും രണ്ടും നീലക്കണ്ണുകൾ അവനുനേരെ കൈ നീട്ടി നിസ്സഹായയായ അവളുടെ മുഖം കണ്ടതും അവൻ ഞെട്ടി കണ്ണു തുറന്നു. നടുറോഡിൽ സഡൻ ബ്രേക്കിട്ട വണ്ടിയെ താങ്ങി നിർത്തി അവൻ കിതച്ചു. ചുറ്റും നോക്കിയെങ്കിലും അവിടെങ്ങും ഒരു വണ്ടിയൊ മനുഷ്യനെയോ അവനുകാണാൻ സാധിച്ചില്ല. ആ ഇരുട്ടിലും വഴികാട്ടിയായി നിന്ന തെരുവിളക്കിൻ്റെ ചുവട്ടിലേക്ക് വണ്ടി സൈഡ് ആക്കി അവൻ ഇറങ്ങി തൻ്റെ ഹെൽമറ്റ് ഊരിമാറ്റി ഒരു ദീർഘശ്വാസമെടുത്തു. ഇപ്പോഴും കാതുകളിൽ ആ മുഴക്കം ഉണ്ട്. നിമിഷങ്ങൾ കൊണ്ട് ആ മുഴക്കത്തിൻ്റെ കാഠിന്യം കൂടുകയും കാതടപ്പിക്കുന്ന ശബ്ദമായി മാറുകയും ചെയ്തു. ആരോ രക്ഷിക്കാൻ അപേക്ഷിക്കുന്നത് അവന് വ്യക്തമായി കേൾക്കാമായിരുന്നു. സഹിക്കാനാവാതെ ചെവിപ്പൊത്തിപ്പിടിച്ച് റോഡിൽ മുട്ടുകുത്തി അവൻ അലറി.

അവൻ്റെ അലർച്ച

💬 Comments

View all comments