0%

Chapter Title : ചന്ദ്ര വേദം 2 [മന്ത്രവാദി]

ഇന്ന് കാവിൽ കൊടിയേറി. നാളെ അവൾ കാവിൽ വരും.പറ്റിയാൽ നാളെ തന്നെ അവളെ തീർക്കണം.

ഗിരീഷ് :അളിയ ..എന്തിനാടാ അതിനെ കൊല്ലുന്നെ നിനക്ക് അവളെ ഇവിടെ നിന്നും മാറ്റിയാൽ പോരെ അതിനൊരു വഴി ഉണ്ട്.

ശക്തി: അതെ പക്ഷേ ..

ഗിരീഷ് : അളിയ ഒരു പക്ഷേയും ഇല്ല. നാളെ നമ്മളവളെ പിടിക്കുന്നു പൊള്ളാച്ചി മുത്തു ഗൗഡയ്ക്ക് വിൽക്കുന്നു പൈസ വാങ്ങുന്നു. എന്നന്നേക്കുമായി അവൾ ഇല്ലാതാവുന്നു. ഭാഗ്യമുണ്ടെങ്കിൽ എവിടെയെങ്കിലും വച്ച് തെരുവു വേശ്യ ആയി അവളെ കാണാം.

അതും പറഞ്ഞ് ഗിരീഷും ശിവയും കിരണും അട്ടഹസിച്ചു .

ഗിരീഷ് : പക്ഷേ ഒരു കണ്ടീഷൻ ഉണ്ട്. കയറ്റി വിടുന്നതിനു മുമ്പ് അവളുടെ രുചി എനിക്കറിയണം.

അതു പറഞ്ഞു കൊണ്ടവൻ ഗ്ലാസിലെ മദ്യം ഒറ്റവലിക്ക് കുടിച്ചു. അവൻ്റെ ഐഡിയ ശക്തിക്ക് ഇഷ്ടപ്പെട്ടെങ്കിലും അവൻ്റെ ആവശ്യം അഗീകരിക്കാൻ അവനുക്കഴിഞ്ഞില്ല .

ഓർമ വച്ച കാലം മുതൽ ശക്തി സ്വന്തമാക്കാൻ ആഗ്രഹിച്ചതാണവളെ , ആദ്യമൊക്കെ സൗഹൃദമായിരുന്നു. വളരുംതോറും അത് പ്രണയമായി പക്ഷേ അവൾ ഒരിക്കലും അവനെ ഇഷ്ടപ്പെടില്ലെന്ന് മനസിലാക്കിയ അവൻ്റെ മനസ്സ് പ്രണയം കാമത്തിന് വഴിയൊരുക്കി. പല ശ്രമങ്ങളും വിഫലമായപ്പോൾ കാമം പകയായി മാറിയിരുന്നു. ഇന്ന് അവളെ ഇല്ലാതാക്കാൻ കൊതിക്കുന്ന അവൻ്റെ മനസിലെ രഹസ്യം കൂടെ നിൽക്കുന്നവർക്ക് പോലും അറിയില്ലായിരുന്നു. എങ്കിലും അവളെ പങ്കുവെക്കാൻ അവൻ ഒരുക്കമല്ലായിരുന്നു.

ശിവ : എന്ന മച്ച യോസിക്കിറെ ? ഗിരീഷ് സൊണ്ണത് താൻ സരി . കൊലക്ക് ബദിലാ പണം നേടലാമെ . അപ്രോം ഇന്തമാതിരി പൊണ്ണോടെ രുസിയും തെറിയലാമെ ,എന്ന സോൽറെ നി

💬 Comments

View all comments