0%

Chapter Title : ചന്ദ്ര വേദം 2 [മന്ത്രവാദി]

വിരലോടിച്ചു. ആവശ്യത്തിനു മാത്രമുള്ള മാറിടവും ഒതുങ്ങിയ ഇടുപ്പും കുറച്ചു തള്ളിയ നിതുംബവും മടക്കുകൾ വീഴാത്ത വയറും അതിലെ കുഞ്ഞു നാഭിയും അങ്ങിങ്ങായി ഉള്ള ചെറുരോമങ്ങളും എല്ലാം അവൾ ഇടയ്ക്ക് ആസ്വദിക്കാറുള്ളതാണ്. പക്ഷേ ഇന്ന് നടന്നതൊക്കെ ആലോചിച്ചപ്പോൾ സ്വന്തം ശരീരത്തോട് എന്തൊ ഒരു അറപ്പ് തോന്നിയവൾക്ക്.

പെട്ടെന്ന് തന്നെ കണ്ണാടിയുടെ മുമ്പിൽ നിന്നും മാറി ഒരു നൈറ്റ് ഡ്രസ് എടുത്തിട്ടു. എല്ലാം സെക്കൻ്റുകൾ കൊണ്ട് കഴിഞ്ഞിരുന്നു.

അവളിലെ കുഞ്ഞു മനസിന് അമ്മായിയും ശക്തിയും പ്രിൻസിപ്പാളും നൽകിയ വേദന വളരെ കൂടുതലായിരുന്നു. എല്ലാം അവസാനിച്ചെങ്കിൽ എന്ന് അവൾ ആഗ്രഹിച്ചു. സ്റ്റഡി ടേബിളിൽ കിടന്ന ബ്ലേഡ് അവൾ കൈ എത്തിച്ചെടുത്തു. ഇടതു കൈയ്യിലെ ജീവൻ്റെ തുടിപ്പിൽ ബ്ലേഡ് വച്ചവൾ കണ്ണുകളടച്ചു. ധൈര്യത്തിനു വേണ്ടി എല്ലാ ദൈവങ്ങളെയും വിളിച്ചു. പെട്ടെന്ന് ഇരുട്ടിൽ നിന്നും ചുവന്ന കണ്ണുള്ള രൂപം വന്ന് അവളെ കെട്ടിപിടിച്ചു നെറ്റിയിൽ ചുംമ്പിച്ചു. അതൊടെ അവളിലെ പേടി ഓടി മറഞ്ഞു. കണ്ണു തുറന്നപ്പോൾ കൈയ്യിൽ ബ്ലേഡില്ല!. അത് മേശപ്പുറത്തു തന്നെ കിടക്കുന്നത് കണ്ടവൾ അത്ഭുതപ്പെട്ടു. പക്ഷേ അവളിലെ ആത്മാവ് കാലങ്ങൾക്കിപ്പുറം ഒരു സുരക്ഷിതത്വം തിരിച്ചറിഞ്ഞു.

പിറ്റേന്ന് രാവിലെ കോടിയേറ്റ് ആയതിനാൽ പത്മാവദി രാവിലെ തന്നെ ഒരുങ്ങിക്കെട്ടി കാവിലേക്ക് പോയി. അമ്മ തനിച്ചായത് കൊണ്ട് ശ്രീ ഭദ്ര കോളേജിൽ പോയില്ല. ഗൗരിയെ വിളിച്ച് പറഞ്ഞ് അമ്മയ്ക്ക് കൂട്ടിരുന്നു അവൾ. വിഷമങ്ങൾ എല്ലാം അമ്മയോട് പറയണമെന്നുണ്ടായിരുന്നു അവൾക്ക് പക്ഷേ അമ്മയെ വിഷമിപിക്കാനും തോന്നിയില്ല.

###

കാവിൽ നിന്നും കുറച്ചു മാറിയുള്ള പഴയ വീട്ടിൽ ശക്തിയും കൂട്ടാളികളും മദ്യപിച്ചുകൊണ്ട് ശ്രീഭദ്രയെ തീർക്കാനുള്ള പ്ലാൻ തയ്യാറാക്കുകയായിരുന്നു.

ശക്തി:

💬 Comments

View all comments