Chapter Title : ചന്ദ്ര വേദം 2 [മന്ത്രവാദി]
തന്നെ മോളെ പോലെ കണ്ട ഒരധ്യാപകനിൽ നിന്നും ഒരിക്കലും പ്രതീക്ഷിക്കാത്ത ആവശ്യം കേട്ടതും തറഞ്ഞിരുന്നു പോയി ശ്രീഭദ്ര.
പ്രിൻസി: നിനക്ക് വേണമെങ്കിൽ സ്വീകരിക്കാം. ആലോചിക്കാൻ ഒരാഴ്ച സമയമുണ്ട്. ഇനി ഇത് വേറെ ആരോടെങ്കിലും പറയാനാണ് ഉദേശമെങ്കിൽ നിൻ്റെ പഠുത്തം ഇവിടെ അവസാനിക്കും കൂടെ നിൻ്റെ മാനവും.
തിരിച്ചൊന്നും പറയാൻ പറ്റാതെ ഒരു പാവ കണക്കെ ഇരിക്കുന്ന അവളോട് അയാൾ വീണ്ടും പറഞ്ഞു. പക്ഷേ ഇത്തവണ അത് ഭീഷണിയുടെ ശബ്‌ദമായിരുന്നു. മുറിയാകെ ഭയപ്പെടുത്തുന്ന ഇരുട്ടുനിറയുന്നപ്പോലെ അവൾക്ക് തോന്നി , തന്നോട് ഇത്രയും നാൾ കാണിച്ചത് വാത്സല്യമല്ലെന്ന് തിരിച്ചറിഞ്ഞതും അയാളുടെ കാമ കണ്ണുകളിൽ നിന്നും രക്ഷപ്പെടുവാൻ അവളാഗ്രഹിച്ചു..
മുറിയിൽ നിന്നിറങ്ങിയതും അണപ്പൊട്ടിയൊഴുകാൻ അലതല്ലിയ കണ്ണീരിനെ തടഞ്ഞുവച്ചവൾ ടോയിലറ്റിലേക്ക് ഓടി. വാതിലടച്ച് ഒരുമൂലയിലേക്ക് ഒതുങ്ങിയവൾ ആർത്തലച്ചു കരഞ്ഞു. ബെല്ലിൻ്റെ ശബ്‌ദം കേട്ടതും കണ്ണാടിയിൽ നോക്കി കരഞ്ഞു കലങ്ങിയ കണ്ണിലേക്ക് വെള്ളം തളിച്ച് സ്വയം ആശ്വാസം കണ്ടെത്തി.
ക്ലാസിൽ കയറി ഗൗരിയിൽ നിന്നും നടന്നതെല്ലാം മറച്ചുവെക്കാൻ ശ്രമിച്ചെങ്കിലും അതികനേരം പിടിച്ചുനിൽക്കാൻ കഴിഞ്ഞില്ല. കരഞ്ഞു കൊണ്ടവൾ എല്ലാം പറഞ്ഞു. കേട്ടുകഴിഞ്ഞപ്പോൾ ഗൗരിയുടെ പിടി വിട്ടിരുന്നു. ചെന്ന് ചോദിക്കാൻ ആഗ്രഹിച്ചെങ്കിലും ഭീഷണി ഭയന്ന് അവളും അടങ്ങി . കോളജ് കഴിഞ്ഞ് ബസ് കയറ്റിവിടുന്നത് വരെ ഗൗരി അവളുടെ നിഴലായി നിന്നു.
വീട്ടിലെത്തിയതും ബാഗ് കട്ടിലിലേക്കെറിഞ്ഞ് ഡ്രസ്സ് മാറാതെ ഷവർ തുറന്ന് അതിൻ്റെ ചുവടെ ഇരുന്നു കരഞ്ഞു. മനസ് കുറച്ചൊന്ന് ശാന്തമായപ്പോൾ കുളിച്ച് മുറിയിലെ കണ്ണാടിക്കു മുമ്പിൽ നിന്ന് തൻ്റെ നഗ്നത മറച്ചിരുന്ന ടവ്വൽ അഴിച്ചുമാറ്റി.
വെളുത്തു തുടുത്തതല്ലെങ്കിലും നിറമുള്ള തൻ്റെ ശരീരത്തിൽ അവളൊന്ന്
💬 Comments
View all comments