0%

Chapter Title : ചന്ദ്രവേദം 3 [മന്ത്രവാദി]

കഥയാ ചേച്ചി പിന്നെ പറഞ്ഞ് തരാം"

അഞ്ജന കേൾക്കാതെ ഗായത്രി നീതുവിൻ്റെ കാതിൽ പറഞ്ഞു. കൂടെ ഉണ്ടായിരുന്ന അപർണ ആണേൽ അക്ഷരാർത്ഥത്തിൽ വായും പൊളിച്ച് അവനെ തന്നെ നോക്കി നിൽക്കുകയായിരുന്നു. പുറകിൽ നിന്നുമുള്ള പൂജയുടെ തട്ടു കിട്ടിയാണ് അവൾ സ്വബോധത്തിലേക്ക് വന്നത്.

" Crush അടിച്ചെടി എനിക്ക് എന്ത് സുന്ദരനാ അല്ലേ നമ്മുടെ കോളേജിൽ പോലും ഉണ്ടായിരുന്നില്ല ഇങ്ങനെ ഒരെണ്ണം. പോകുന്നതിന് മുമ്പ് എങ്ങനേലും വളയ്ക്കണം ഇവനെ "

" ഇപ്പൊ വളയും"

പൂജയോട് കാര്യമായി തന്നെ മനസിൽ തോന്നിയത് പറയുന്ന അപർണയെ ചരിഞ്ഞൊന്നു നോക്കിക്കൊണ്ട് പുച്ഛത്തോടെ ഗായത്രി പറഞ്ഞു.

ദേവുവിനെ കളിപ്പിച്ചു കൊണ്ടിരുന്ന കാശി അരികിലേക്ക് വരുന്ന അച്ചുവിൻ്റെ നോക്കിയ അവൻ്റെ കണ്ണുകൾ പതിച്ചത് തന്നെ നോക്കി നിന്ന് സ്വകാര്യം പറയുന്ന ഒരു കൂട്ടം തരുണിമണികളിലും. ഇരുകൂട്ടർക്കിടയിലും പടവുകളും അസൂയയും അകലം തീർത്തതിനാൽ എന്താണ് സംസാരിക്കുന്നതെന്ന് കേൾക്കാൻ കഴിഞ്ഞിരുന്നില്ല. അഞ്ജന മുതൽ നന്ദൻ വരെ ഉള്ളവരെ കാശിക്ക് കണ്ടപ്പോൾ തന്നെ മനസിലായി. വിഷ്ണുവിനെ ആ കൂട്ടത്തിൽ കണ്ടില്ല. കൂടെ ഉണ്ടായിരുന്ന മറ്റുള്ളവരെ അവൻ അറിയാത്തത് കൊണ്ട് അഞ്ജനയുടെ കൂട്ടുകാർ ആണെന്ന് അവൻ കരുതി. കാർത്തിക്, പൂജ, നീതു, അപർണ നാലുപേരും അഞ്ജനയുടെ ക്ലാസ്സ്മേറ്റ്സ് ആയിരുന്നു. കാർത്തിക്കും അഞ്ജനയും തമ്മിൽ രണ്ടുവർഷമായി പ്രണയത്തിൽ ആണ് അത് അവളുടെ അമ്മയ്ക്ക് മാത്രമേ അറിയുക ഉള്ളൂ.

പൂജ കുറച്ച് അടക്കവും ഒതുക്കവും ഉള്ള കൂട്ടത്തിൽ ആണ് , mandarin collor ഫ്ലോറൽ പ്രിൻ്റ് Pink ചുരിദാറും വെള്ള കോട്ടൺ കട്ട് പാൻ്റും ഒരു സൈഡിൽ ആയി ഇട്ട വെള്ള ദുപ്പട്ടയും

💬 Comments

View all comments