0%

Chapter Title : ചന്ദ്രവേദം 3 [മന്ത്രവാദി]

ചുള്ളൻ ആയിട്ടുണ്ട് "

കല്യാണിയുടെയും നന്ദൻ്റെയും comment കേട്ടതും അഞ്ജനയ്ക്ക് വല്ലാതെ ആയി. പക്ഷേ അവളുടെ കണ്ണും ആ ചെറുപ്പക്കാരത്തെ മുഖത്ത് തന്നെ ആയിരുന്നു.

" ശ്രീദേവി ചെറിയമ്മയുടെ അതേ ചിരി "

അഞ്ജന മനസിൽ പറഞ്ഞു. അവരുടെ പിന്നാലെ വന്ന അച്ചുവും കാശിയുടെ അടുത്തേക്ക് പോയി. അതോടെ കൂടെ വന്ന കൂട്ടുകാരികൾ അഞ്ജനയോട് ചോദിച്ചുതുടങ്ങി.

" ആരാടി അത് ,നിങ്ങളൊക്കെ ഇങ്ങനെ ഞെട്ടി നിൽക്കാൻ? "

കാശിയെ കണ്ട് തരിച്ചു നിൽക്കുന്നവരെ കണ്ട് നീതു ചോദിച്ചു. മാറ്റുകൂട്ടുകാരികളുടെയും ചോദ്യം അതുതന്നെ ആയിരുന്നു. എല്ലാവരും അവനിലേക്ക് തന്നെ ആയിരുന്നു ശ്രദ്ധിച്ചിരുന്നത്.

ഷർട്ടിൻ്റെ കോളർ വരെ മുട്ടി നിൽക്കുന്ന ഹാഫ് curly ലോങ്ങ് ഹെയർ, വടിവൊത്ത മുഖത്ത് ട്രിം ചെയ്ത് ഒതുക്കിയ താടിയും പുരുഷത്വം വിളിചോതുന്ന മീശയും മനോഹരമായ ചിരിയും ചിരിക്കുമ്പോൾ ചെറുതാകുന്ന കണ്ണുകളും ആ കണ്ണുകളിൽ ഇപ്പൊൾ വാത്സല്യമാണ് .അത്യാവശ്യം എടുത്ത് കാണുന്ന ജോ ലൈൻ, മുമ്പിലേക്ക് വീണുകിടക്കുന്ന മുടി, ഇടതു കാതിൽ സ്വർണത്തിൽ തീർത്ത വട്ട കടുക്കൻ . മസ്കുലീൻ ബോഡി, forearms വരെ മടക്കി വച്ചിരിക്കുന്ന ഷർട്ടിൻ്റെ കൈകൾ, അതിൻ്റെ താഴേക്ക് കൈപ്പത്തി വരെ സ്വൽപം തെളിഞ്ഞു കാണുന്ന ഞരമ്പുകൾ, രോമം ഇല്ലാത്ത നെഞ്ച് മുകളിലെ ബട്ടൻസ് അഴിച്ചിട്ട ഷർട്ട്ലൂടെ കാണാം. നല്ല പണിയെടുത്ത ജിം ബോഡി ആണെന്ന് ദൂരെനിന്നും കണ്ടാൽ തന്നെ അറിയാം പക്ഷേ അതൊരു ബോഡിബിൽഡറിൻ്റെ പോലെ ആയിരുന്നില്ല, തികച്ചും ഒരു യോദ്ധാവിൻ്റെ പോലെയുള്ള ഉറച്ച ശരീരം. സുന്ദരൻ ആയ ഒരു ചെറുപ്പകാരൻ ആയിരുന്നു കാശിദേവ്.

https://ibb.co/ksdRGFXP

" അതൊക്കെ വല്യ

💬 Comments

View all comments