Chapter Title : ചന്ദ്രവേദം 3 [മന്ത്രവാദി]
ചുവരിൽ ചാരി കൈ നെഞ്ചിൽ കെട്ടി നിൽക്കുന്നു. കണ്ടാൽ തന്നെ അറിയാം ഉള്ളിൽ ഒന്നും ഇല്ലെന്ന്.
" എന്താ?"
താല്പര്യം ഇല്ലാതെ തന്നെ ഞാൻ ചോദിച്ചു.
"ഒന്ന് പരിചയപ്പെടാൻ വന്നതാ വൈകീട്ട് കണ്ടപ്പോ സംസാരിക്കാൻ പറ്റിയിലല്ലോ അതുകൊണ്ട് ഇപ്പൊ ആവാമെന്ന് കരുതി. ഇപ്പോൾ ആരും ഇല്ലാത്തത് കൊണ്ട് പ്രൈവസിയും ഉണ്ട്"
ഇടതുകൈയിൽ ചൂണ്ടുവിരൽ വച്ച് ചുവരിൽ വരച്ചുകൊണ്ട് അവൾ ഒരുതരം കൊഞ്ചലും കാമവും കലർന്ന ടോണോടെ പറഞ്ഞു.
" വേണ്ട എനിക്കുറങ്ങണം, രാവിലെ പരിചയപ്പെടാം."
മറുപടി കൊടുത്ത് നടക്കാൻ തുടങ്ങിയപ്പോൾ കയ്യിൽ കയറി പിടിച്ചുകൊണ്ട് അവൾ ദേഹത്ത് മുട്ടാൻ തുടങ്ങി.
" അങ്ങനെ അങ്ങ് പോയാലോ മാഷെ, ഒന്ന് പരിചയ പെട്ടിട്ട് പോകാനേ, വാ"
ബട്ടൻസ് ഇടാതിരുന്ന ഭാഗത്തെ നെഞ്ചിലേക്ക് വിരൽ കൊണ്ട് വരച്ചവൾ വശീകരിക്കാൻ ശ്രമിച്ചു.
" പ്ഠേ.. "
നെഞ്ചിലേക്ക് കൈ കടത്താൻ ശ്രമിച്ചവളെ തള്ളി നീക്കി, അവൻ്റെ ബലിഷ്ഠമായ കരങ്ങൾ അവളുടെ തുടുത്ത കവിളിൽ പതിച്ചു. രണ്ടാം നിലയിലെ നിശബ്ദമായിരുന്ന കോറിഡോർ ആകെ ആ ശബ്ദം അലയടിച്ചു. ശക്തമായതും അപ്രതീക്ഷിതമായതുമായ അടിയിൽ അവൾ നിലത്ത് വീണിരുന്നു. കവിൾത്തടം തടവി നിലത്തിരുന്ന അവളെ ഇതൊക്കെ കണ്ടുകൊണ്ട് നിന്ന കാർത്തിക്കും സംഘവും വന്ന് എഴുന്നേൽപ്പിച്ചു. ഇതൊന്നും കാര്യമാക്കാതെ മുറിയിലേക്ക് കയറുക ആയിരുന്ന കാശിയെ തടഞ്ഞു കൊണ്ട് കാർത്തിക് ആക്രോശിച്ചു.
" ഡാാാ... "
കോളേജിലെ തല്ലു കേസുകളിലെ പ്രധാനി ആയിരുന്ന കാർത്തിക് കാശിക്കുനേരെ വലതുകൈ ഓങ്ങി അടിക്കാൻ തുനിഞ്ഞു. തനിക്കുനേരെ ഉയർന്നുവന്ന കൈ തൻ്റെ ഇടതുകയ്യാൽ തടഞ്ഞ് വലതുകൈ കൊണ്ട് കാർത്തിക്കിൻ്റെ കഴുത്തിൽ പിടിച്ച് ചുവരിലേക്ക്
💬 Comments
View all comments