0%

Chapter Title : ചന്ദ്രവേദം 6 [മന്ത്രവാദി]

അവൾ പതിയെ തല ഉയർത്തി. കയ്യിൽ ബാഗും തൂക്കി അവളെ തന്നെ നോക്കുന്ന അവനെ അവളും ശ്രദ്ധിച്ചു. അവൻ്റെ ചുണ്ടിൽ വിരിഞ്ഞ ചെറു ചിരിയിൽ അവൾക്ക് ആശ്വാസം തോന്നി.

" എന്താ ചെയ്തേന്ന് വല്ല ബോധവും ഉണ്ടോ?"

ബാഗ് കിടക്കയിൽ ഇട്ട് അവൻ ചോദിച്ചു.

" അത്... പെട്ടെന്ന് അങ്ങനെ തോന്നി... സോറി"

പതർച്ചയോടെ അവൾ പറഞ്ഞൊപ്പിച്ചു.

" ഒറ്റക്കല്ലലോ ചെയ്തേ അതോണ്ട് sorry ഒന്നും വേണ്ടാ. കുറച്ചൂടെ വൈകിയിരുന്നേൽ ചിലപ്പോൾ ഞാൻ തന്നെ ചെയ്തേനെ"

ചിരിച്ചുകൊണ്ടുള്ള അവൻ്റെ സംസാരത്തിൽ അവനോളിപിച്ച കാര്യം അവളിലും ചിരി പടർത്തി.

" അതേയ് ആ മുറിവ് കാണിക്കണ്ടേ?"

" അഹ് വേണം "

" എന്നാ ഞാനും വരാം"

" എന്തിന്.. വെറുതെ വെയിൽ കൊള്ളുന്നേ എന്തിനാ?"

" അതൊന്നും കുഴപ്പമില്ല ഞാനും വരാം, ഞാൻ കാരണം അല്ലേ ഇത് പറ്റിയത്"

" ഓഹ് ശെരി ശെരി, ഡ്രസ്സ് മാറുന്നെങ്കിൽ മാറിയിട്ട് വാ, ഞാൻ താഴെ നിൽക്കാം"

" അതേയ് പിന്നെ അവർ ശെരിക്കും കണ്ടോ നമ്മൾ കാട്ടിയത്"

" ആര് ചെറിയമ്മയോ? വൃത്തിക്ക് കണ്ടു എനിക്കുള്ളത് കിട്ടി നിനക്കും എന്തായാലും കിട്ടും. അതുകൊണ്ട് ടെൻഷൻ ഒന്നും അടിക്കണ്ട, നമ്മക്ക് വേഗം പോയിട്ട് വരാം. "

അത് പറഞ്ഞ് കാശി മുറിയിൽ നിന്നും ഇറങ്ങി. ഭദ്രയ്ക്ക് അപ്പോഴും നാണം വിട്ടുമാറിയിരുന്നില്ല. അല്പം മുമ്പ് കാണിച്ചു കൂട്ടിയതോർത്ത് ചെറു ചിരിയോടെ അവൾ നഖം കടിച്ചു.

###

മൂന്ന് തുന്നൽ ഇട്ട മുറിവ് ഡ്രസ്സ് ചെയ്ത് പുറത്ത് വരുന്ന കാശിയെ നോക്കി അവൾ

💬 Comments

View all comments