0%

Chapter Title : ചന്ദ്രവേദം 6 [മന്ത്രവാദി]

എന്നിട്ടും നിൻ്റെ മനസിൽ എനിക്ക് ഏട്ടൻ്റെ സ്ഥാനം ഇല്ലെന്ന് കാണിച്ച് തന്നത് എത്ര തരം താഴ്ന്നിട്ടാണെന്ന് നീ ആലോചിച്ചിട്ടുണ്ടോ? അന്ന് മരിച്ചു എൻ്റെ മനസിലെ പെങ്ങൾ എന്ന നിൻ്റെ രൂപം. ഇപ്പൊ വേണമെങ്കിൽ എനിക്ക് നിൻ്റെ ഈ ശരീരം നശിപ്പിക്കാം പക്ഷേ ,എൻ്റെ വിരലിൽ തൂങ്ങി നടന്ന നിൻ്റെ മുഖം ഇപ്പോഴും ഓർമയിലുണ്ട്, അതുകൊണ്ട് മാത്രമാണ് ഇതുവരെ നിന്നെ വേദനിപ്പിക്കാതിരുന്നത്. പിന്നെ നിൻ്റെ ഈ കാമുകൻ , അവൻ്റെ ഉദ്ദേശം എന്താണെന്ന് നിനക്ക് ഇതുവരെ മനസിലായിട്ടില്ല. നിങ്ങളെയൊക്കെ ഒരു പ്രദർശന വസ്തു ആയിട്ട് മാത്രമേ ഈ തയോളി കണ്ടിട്ടുള്ളൂ. നിന്നെ കെട്ടിയാൽ നിൻ്റെ സ്വത്ത്, നിന്നെ വിറ്റ് കിട്ടുന്ന പൈസ അതൊക്കെയാണ് ഇവൻ്റെ ലക്ഷ്യം. എത്രയൊക്കെ വെറുത്താലും എൻ്റെ കണ്ണുകൾ നിൻ്റെ ഒക്കെ പുറകെ ഉണ്ടായിരുന്നു."

അവസാന ഡയലോഗ് മൂന്നുപേരെയും നോക്കിയാണ് അവൻ പറഞ്ഞത്. സത്യമാണോ കള്ളമാണോ എന്ന് പോലും അറിയാതെ അവർ ഞെട്ടിയിരിക്കുകയായിരുന്നു.

" നീ എന്ത് വിചാരിച്ചടാ ഇതൊന്നും ആരും അറിയില്ലെന്നോ. നിനക്ക് ഒരു അൻവറിനെ ഓർമ്മ ഉണ്ടോ, കുറച്ച് കാലം മുൻപ് ഒരു പെൺകൊച്ചിനെ റേപ്പ് ചെയ്ത് കൊന്ന നിൻ്റെ കൂട്ടുകാരൻ അൻവർ ഷാ ഹുസൈൻ. പാവം ചത്ത് പോയി അല്ലെ. അവൻ്റെ അതേ അവസ്ഥ ആവും നിനക്കും. കാരണം ആ പെണ്ണിൻ്റെ മരണത്തിൽ നിനക്കും പങ്കുണ്ട്."

കുഴഞ്ഞു പോയ അവൻ്റെ മുഖം നേരെ പിടിച്ച് വീണ്ടും ഒന്നുകൂടെ കൊടുത്തുകൊണ്ട് കാശി പറഞ്ഞു. അവൻ്റെ ചെവിയിൽ ചെന്ന് ആരും കേൾക്കാതെ മറ്റൊരു രഹസ്യം കൂടെ അവൻ പറഞ്ഞു.

" അവനെ കൊന്നത് ഞാനാ.

💬 Comments

View all comments