0%

Chapter Title : ചന്ദ്രവേദം 7 [മന്ത്രവാദി]

ഞാൻ ഉണ്ടാവും.

ചേരേണ്ട കൈകൾ ഞാൻ നിന്നെ ഏല്പിച്ചു കഴിഞ്ഞു. കാവലാവുക നീ...ഹ ഹ ഹ.. ഹ്രാ ...."

അത്രയും പറഞ്ഞ തീർന്നപ്പോഴേക്കും എല്ലാം പഴയപടി ആയിരുന്നു. വീണ്ടും തെയ്യക്കോലത്തിലേക്ക് വന്ന് അവനെ നോക്കി ചിരിച്ചുകൊണ്ട് വെളുത്ത കണ്ണുകൾ ചിമ്മിയ കാരണവർ തെയ്യം ഒരു വിറയലോടെ ആൾക്കൂട്ടത്തിലേക്ക് ബോധരഹിതനായി വീണു.

കാവിൽ കൂടിയിരുന്ന ഭക്തർ വേഗം തന്നെ കോലധാരിയെ അണിയറയിലേക്ക് കൊണ്ടുപോയി. കഴിഞ്ഞ ദിവസത്തിലെ പോലെ വീണ്ടും ആവർത്തിച്ചതിൽ വലിയൊരു ചർച്ച തന്നെ അവിടെ ഉടലെടുത്തു.

അവരെയും കൂട്ടി മാലതി തറവാട്ടിലേക്ക് വണ്ടി എടുത്തു.

സുഭദ്രയുടെ നിർബന്ധ പ്രകാരം അവളെ ചെമ്പകശ്ശേരിയിലേക്ക് തന്നെ എത്തിച്ചു. പതിവ് രീതിയിൽ അല്ല വിവാഹം നടന്നതെങ്കിലും വീട്ടിലെ ചടങ്ങുകൾ എല്ലാം കൃത്യമായി തന്നെ മാലതി നോക്കി ചെയ്തു.

രഘുനാഥ് ആ വഴി വന്നില്ലെങ്കിലും അംബിക ഇപ്പോഴും തറവാട്ടിൽ തന്നെയാണ്. മീനാക്ഷിയും അംബികയ്ക്കും ഇതിലൊന്നും ഒട്ടും തൃപ്തി ഇല്ലായിരുന്നു. പക്ഷേ മാധവൻ മാലതിയോടൊപ്പം ഓടിനടന്ന് കര്യങ്ങൾ എല്ലാം ചെയ്തു.

എല്ലാമൊന്ന് കഴിഞ്ഞ് വന്നപ്പോഴേക്കും നേരം ഇരുട്ടി തുടങ്ങിയിരുന്നു.

കല്യാണം വേഷമെല്ലാം മാറ്റി മറ്റൊരു സെറ്റ്മുണ്ട് ധരിച്ച് ആദ്യരാത്രിക്കുള്ള തയ്യാറെടുപ്പിലായിരുന്നു ഭദ്ര.

"ഒന്നും പഠിപ്പിച്ച് തരേണ്ടല്ലോ അല്ലേ🤭, ദേ പെണ്ണെ കാണുന്ന പോലെ അത്ര പാവം ഒന്നുമല്ല അവൻ , സൂക്ഷിച്ചില്ലെങ്കിൽ പത്താം മാസം ഒരു ട്രോഫിയും ആയി നടക്കേണ്ടി വരും പറഞ്ഞില്ലെന്ന് വേണ്ടാ.

അഹ് പിന്നെ എന്തേലും കാണിക്കുന്നുണ്ടേൽ ആ വാതിലങ്ങ് അടച്ചേക്കണം കേട്ടല്ലോ."

ഭദ്രയുടെ കയ്യിൽ ഒരുഗ്ലാസ് പാൽ കൊടുത്തുകൊണ്ട് മാലതി പറഞ്ഞു. ആദ്യം ഒന്നും മനസ്സിലായില്ലെങ്കിലും മാലതിയുടെ മുഖത്തെ കളിയാക്കി

💬 Comments

View all comments