Chapter Title : ചന്ദ്രവേദം 7 [മന്ത്രവാദി]
സാരിമാറികിടന്ന അവളുടെ വയറിൽ അവൻ്റെ വലത് തള്ളവിരൽ പതിഞ്ഞു. ഉള്ളിലൂടെ പാഞ്ഞുപോയ വിറയലിൽ ഭദ്ര തല ഉയർത്തി അവനെ നോക്കി.
" എന്ത് പറ്റി ചുവന്നു തുടുത്തല്ലോ , ഇങ്ങനെ കിടന്ന് വിറയ്ക്കാൻ എന്താ ഉണ്ടായേ?"
പിടികൊടുക്കാതെ ഓടുന്ന കണ്ണുകളിൽ നോക്കി അവൻ ചോദിച്ചു . ഒന്നുമില്ലെന്ന് അവൾ ചുമൽക്കൂച്ചി. മറുപടിയിൽ തൃപ്തി വരാതെ അവൻ സാരിക്കിടയിലൂടെ വലതുകൈ വിരൽ കയറ്റി ഇടുപ്പിൽ ചെറുതായി ഒന്നമർത്തി.
അതിൽ ഞെട്ടിയ ഭദ്ര ഒന്ന് പൊങ്ങിപ്പോയി. കയ്യിലെ ഗ്ലാസിൽ നിന്നും രണ്ടുതുള്ളി പാൽ തെറിച്ചു. അടിവയറ്റിൽ എന്തോ ഉരുണ്ടുകൂടുന്ന പോലെ അവൾക്ക് തോന്നി.
അവൻ വീണ്ടും ചോദ്യം ആവർത്തിച്ചു. അവൻ്റെ കണ്ണിൽ കുടുങ്ങിയ അവൾ നടന്നതെല്ലാം യാന്ത്രികമായി പറഞ്ഞു.
" ഓഹ് അപ്പൊ അതാണ് കാര്യം. ട്രോഫി വേണമെങ്കിൽ നമ്മക്ക് സെറ്റ് ആക്കാം എന്തേ..? ഞാൻ റെഡി ആ"
ഭദ്രയെ തന്നിലേക്ക് അടുപ്പിച്ചുകൊണ്ട് ശൃംഗാര ഭാവത്തോടെ അവൻ പറഞ്ഞു. അവൻ്റെ പിടിയിൽ പെട്ട ഭദ്ര നിന്ന് വിയർക്കാൻ തുടങ്ങി. എന്ത് പറയണമെന്ന് അറിയാതെ അവൾ കുഴങ്ങി നിന്നു.
കയ്യിലെ ഗ്ലാസ് വാങ്ങി അവൻ അല്പം കുടിച്ച ശേഷം അവളുടെ ചുണ്ടിലേക്ക് വച്ചുകൊടുത്തു. മടികൂടാതെ അവൾ അത് കുടിച്ചു. ചുണ്ടിലൂടെ ഊർന്നിറങ്ങിയ പാൽ തുള്ളി കണ്ടപ്പോൾ കാശിക്ക് മനസിൽ ഒരു കുസൃതി തോന്നി.
അവളത് തുടക്കും മുൻപേ അവൻ്റെ ചുണ്ടുകൾ അതിനെ തുടച്ചെടുത്തിരുന്നു. കൂട്ടു തേടിയ അവൻ്റെ ചുണ്ടുകൾക്ക് അവളുടെ കീഴ്ചുണ്ടിനെ സ്വന്തമാക്കാൻ ഒട്ടും സമയം വേണ്ടി വന്നില്ല.
ആദ്യം അവളൊന്ന് മടിച്ചെങ്കിലും അവൻ്റെ ചൂടിൽ അവൾ അത് ആഗ്രഹിച്ചു തുടങ്ങി.
💬 Comments
View all comments