Chapter Title : ചന്ദ്രവേദം 7 [മന്ത്രവാദി]
കയ്യിൽ പെട്ടത് കൊണ്ട് ഒന്നും അനുഭവിക്കേണ്ടി വന്നില്ല. നിനക്ക് ആ ഭാഗ്യം ഇല്ലാതെ പോയി"
പേടി ഉണ്ടെങ്കിലും അവൻ ഒന്ന് പുച്ഛിച്ച് ചിരിച്ചു.
" കൂടി പോയില്ല എന്നെ തല്ലി കൊല്ലും അതിൽ കൂടുതൽ ഒന്നും പറ്റില്ലല്ലോ?"
" തല്ലി കൊല്ലാനോ നിന്നെയോ ഹഹഹ"
കാശിയുടെ അട്ടഹാസത്തിൽ അവൻ്റെ മുഖത്തെ ചിരി മാഞ്ഞു. മുഖം വിളറി വെളുത്തു.
" പിന്നെ എന്ത് ചെയ്യാനാ എന്നെ...പറ"
അവശേഷിച്ചിരുന്ന ചോറ് തട്ടിയെറിഞ്ഞു കൊണ്ട് കാർത്തിക് അലറി.
" ഠേ .."
സ്പോട്ടിൽ തന്നെ ദാസിൻ്റെ തഴമ്പിച്ച കൈ അവൻ്റെ മുഖത്ത് പതിഞ്ഞു.
" നായിൻ്റെ മോനെ ചോറ് കളയാനും മാത്രം ധൈര്യം ഉണ്ടോടാ നിനക്ക്."
" ഏയ് വേണ്ട ചെറിയച്ചാ. കൊച്ച് പയ്യൻ പേടികൊണ്ട് ചെയ്തതല്ലേ. അവൻ തന്നെ വാരിയെടുത്ത് കഴിച്ചോളും. അല്ലെടാ"
ദേഷ്യം കൊണ്ട് ഇരുണ്ട കാശിയുടെ മുഖം അവനിലെ പേടി വീണ്ടും കൂട്ടി. മുഷ്ടി ചുരുട്ടി ഇടിക്കാൻ തയ്യാറി നിൽക്കുന്ന ദാസിനെ കൂടെ കണ്ടതും അവൻ ഇരുന്നിടത്ത് നിന്ന് എഴുന്നേറ്റ് മുറിയിൽ ചിതറിയ ബിരിയാണിയുടെ അവശേഷിച്ച ഭാഗം പെറുക്കി എടുത്തു ഇലയിൽ ഇട്ടു.
വേറെ വഴി ഇല്ലാതെ പൊടി പറ്റിയ ചോറ് അവൻ കഴിച്ചു.
" മിടുക്കൻ, ഇപ്പൊ വരും അവൻ ,നല്ല ഉഷാർ ആയിട്ട് നിൽക്കണം കേട്ടല്ലോ"
ഉയരം കുറഞ്ഞ മുറി ആയത് കൊണ്ട് സീലിംഗ് ഫാനിൻ്റെ കൂടെ ഉള്ള ഹുക്കിലേക്ക് കാർത്തിക്കിനെ കൈ വലിച്ചു കെട്ടി തൂക്കിയിട്ട് ലൈറ്റ് ഓഫ് ചെയ്ത് ഇരുവരും ഓഫീസിലേക്ക് നടന്നു.
പ്രതിരോധിക്കാൻ കുറെ ശ്രമിച്ചെങ്കിലും ഇരുവർക്കും മുമ്പിൽ പിടിച്ച്
💬 Comments
View all comments