Chapter Title : ചന്ദ്രവേദം 7 [മന്ത്രവാദി]
ആ പാടുകളിലേക്ക് കാശി അടിച്ചു.
അതുകൂടെ ആയതും അവൻ്റെ കരച്ചിലിൻ്റെ ശബ്ദം കൂടി.
" മതിയെടി, ബാക്കി അവൻ ചെയ്തോളും നമ്മുക്ക് വേറെ ഒരു പണി ഉണ്ട്. മോനെ കാർത്തിക്കെ ഇപ്പൊ നീ കണ്ടത് ഒരു സാമ്പിൾ മാത്രമാ.
പിന്നെ ഇവനെ നിനക്ക് ഇനി പരിചയ പെടുത്തണ്ടല്ലോ. എൻ്റെയും അവളുടെയും കൂടെ ജനിച്ചതല്ല ടീന, പക്ഷേ ഞങ്ങളുടെയും പെങ്ങൾ ആയിരുന്നു അവൾ.
ഞങ്ങൾടെ ഊഴം കഴിഞ്ഞു. ഇനി ഇവനുള്ളതാ നീ. ഇവൻ്റെ എല്ലാം ആയിരുന്നു അവൾ, അത് നീ ഇല്ലാതാക്കി. ഒരു വയറ്റിൽ പിറന്ന ഇവൻ്റെ പക കൂടെ വാങ്ങ് നീ. യോഗം ഉണ്ടെങ്കിൽ ഒന്നുകൂടെ കാണാം. പോട്ടേ"
കരഞ്ഞുകൊണ്ടിരുന്ന കാർത്തിക്കിൻ്റെ കവിളിൽ തട്ടി കാശി പറഞ്ഞു.
" എന്താടാ പെണ്ണുമ്പിള്ളയെ കാണാനുള്ള ത്വര ആണോ?"
" ഏയ്. നിൻ്റെ ഈ സോഫി ചേച്ചിക്ക് ഒരു കൊടിച്ചി പട്ടിയെ വേണം എന്ന് പറഞ്ഞ്, അപ്പൊ എൻ്റെ പെണ്ണിന് വില പറഞ്ഞ ഒരുത്തൻ തന്നെ ആയിക്കൊട്ടെന്ന് കരുതി. കാർ ഞാൻ എടുക്കുവാ. "
ടോണിയോട് ബൈ പറഞ്ഞ് സോഫിയേയും കൂട്ടി കാശി അടുത്ത ലക്ഷ്യത്തിലേക്ക് നടന്നു.
" കല്യാണം കഴിഞ്ഞോടാ നിൻ്റെ? "
" ജസ്റ്റ് ഇന്നലെ, വാ പറയാം"
ഭദ്രയെ വിളിച്ച് ജോസഫിൻ്റെ ലൊക്കേഷൻ വാങ്ങി നേരെ വിട്ടു. പോകുന്ന വഴിയെ കഴിഞ്ഞ ദിവസത്തെ വിശേഷം എല്ലാം അവളോട് പറഞ്ഞു. മനഃപൂർവം സ്വപ്നത്തിൻ്റെ കാര്യം പറഞ്ഞില്ല.
" ഓഹോ അപ്പൊ ഭാര്യക്ക് വേണ്ടിയുള്ള ക്വട്ടേഷൻ ആണല്ലേ. കൊള്ളാം . അങ്ങനെ നീയും ഒതുങ്ങി. ഹഹ "
"
💬 Comments
View all comments