Chapter Title : ചന്ദ്രവേദം 7 [മന്ത്രവാദി]
നിൽക്കുന്ന കമ്പിയുടെ ചെറിയ ഭാഗത്ത് ലൈറ്റർ കൊണ്ട് തീകാണിച്ചു. സമയം പോകും തോറും കാർത്തിക്കിൻ്റെ മുഖം മാറി തുടങ്ങി.
അവൻ കയറിൽ കിടന്ന് പിടയാൻ തുടങ്ങി. കമ്പി ചൂടാക്കുംതോറും അകത്തേക്ക് കയറിയ ഭാഗം അവനെ പൊള്ളിച്ചു. അവൻ ചെയ്ത തെറ്റുകൾ കണ്ണിലൂടെ ഇറ്റുവീണു .
പക്ഷേ തങ്ങൾക്ക് പ്രിയപ്പെട്ടവളെ നഷ്ടപ്പെട്ട മൂവർക്കും അവൻ്റെ കരച്ചിൽ ഒരു നേട്ടമായിരുന്നു. കാലിലെ നഖം നഷ്ടപ്പെട്ട് വിരലുകൾ ചോരയിൽ കുളിച്ചിരുന്നു. കുറച്ച് സമയം കൊണ്ടുതന്നെ ടോണി തൻ്റെ പകയുടെ രൂപം അവനെ കാണിച്ചുകൊടുത്തു.
മരണത്തേക്കാൾ ഒന്നുമില്ലെന്ന അവൻ്റെ ചിന്തകളെ എല്ലാം ഇല്ലാതാക്കുന്നതായിരുന്നു അവന് അനുഭവിക്കേണ്ടി വന്നത്. ടോണിയുടെ പകവീട്ടൽ ഒരു വശത്ത് നടക്കുമ്പോൾ മറുവശത്ത് കാശിയും സോഫിയും ജോസഫിൻ്റെ ഫോണും ലാപ്പും വിശദമായി ചെക്ക് ചെയ്തു.
അതിൽ നിന്നും അയാളുടെ അവിഹിതവും മറ്റു ചുറ്റികളികളും അവർ കണ്ടെത്തി. അയാൾക്കെതിരെയുള്ള ആയുധമായി അതിനെ ഉപയോഗിക്കാൻ അവർ തീരുമാനിച്ചു.
കാർത്തിക്കിൻ്റെ മുക്കാൽ ജീവനും തീർത്ത് മൂവരും തറവാട്ടിലേക്ക് ചെന്നു. പരിചയപ്പെടുത്തേണ്ടവരെ എല്ലാം തൻ്റെ കൂട്ടുക്കാക്ക് പരിചയപ്പെടുത്തി കൊടുത്തു. മാലതിയും സാവിത്രിയും അവരെ നന്നായി തന്നെ സൽക്കരിച്ചു.
" ദേ ഷർട്ടിൽ ചോരയുണ്ടല്ലോ എന്ത് പറ്റി?"
അവരെ പരിചയപ്പെടുന്നതിനിടയിൽ അഞ്ജന ചോദിച്ചു.
" ഓഹ് അതൊന്നും ഇല്ല, ഒരു എലിയെ അടിച്ചപ്പോ തെറിച്ചതാവും"
അത് കേട്ട് കാശി അവനെ നോക്കി ചിരിച്ചു. ടോണി ഉദേശിച്ചത് ശരിക്കുള്ള എലിയെ ആണെന്ന് കരുതി അഞ്ജന പിന്നീട് ഒന്നും ചോദിച്ചില്ല.
പലപ്പോഴായി പൂജയുടെ കണ്ണ് തനിക്ക് നേരെ വീഴുന്നത് കാശി കാര്യമാക്കിയില്ലെങ്കിലും മറ്റൊരാൾക്ക് അത് അല്പം പ്രശ്നമായിരുന്നു. ഞൊട്ടയോടിച്ച് തീർന്നിട്ടും
💬 Comments
View all comments