0%

Chapter Title : ചന്ദ്രവേദം 7 [മന്ത്രവാദി]

അവൾ വീണ്ടും അതേ വിരലുകൾ മടക്കി കൊണ്ടിരുന്നു.

ലേറ്റ് ആയെങ്കിലും ചോറ് കഴിപ്പിച്ചാണ് ഭവാനി അവരെ തിരികെ അയച്ചത്.

" റിസോർട്ടിൽ അത്യാവശ്യം ആൾക്കാർ ഉള്ളതാ ചുമ്മാ കാറിക്കൂവി അവരെ കൊണ്ട് പറയിപ്പിക്കരുത് രണ്ടും."

പോകാൻ നിന്ന അവരെ നോക്കി കാറിനുള്ളിലേക്ക് തലയിട്ടു കാശി പറഞ്ഞു.

"പോടാ പോടാ നിനക്ക് പിന്നെ സ്വന്തം പ്രോപ്പർട്ടി ആയല്ലോ അതിൻ്റെ അഹങ്കാരം ഇവിടെ ഇറക്കല്ലേ മോനെ, എന്നാ ശെരി നാളെ ഇറങ്ങി അങ്ങോട്ട് സമാധി ആക്കാം."

" ഓക്കെ"

അവരെ പറഞ്ഞ് വിട്ട് അകത്ത് കയറിയ കാശി ഒന്നുമറിയാത്ത പോലെ ഭദ്രയെ നോക്കിയെങ്കിലും കണ്ടില്ല.

" നോക്കണ്ട മുറിയിലേക്ക് പോയി"

ചുറ്റും നോക്കുന്ന കാശിയെ പുറകിൽ നിന്നും മാലതി കളിയാക്കി. അവിടെ നിന്ന് ചീയാതെ അവൻ മുകളിലേക്ക് കയറി. ആ പോക്കും നോക്കി ചിരിച്ചുകൊണ്ട് മാലതി അടുക്കളയിലേക്ക് പോയി.

അവൻ മുറിയിൽ കയറിയിട്ടും കിടക്കയിൽ ഇരുന്ന് ഫോൺ നോക്കുന്ന ഭദ്രയിൽ മാറ്റമൊന്നും ഉണ്ടായില്ല. എന്താവും എന്നറിയാൻ അവനും കസേരയിൽ ഇരുന്ന് ഫോൺ നോക്കാൻ തുടങ്ങി.

" എന്താ ഇത്ര ഗൗരവം?"

കുറച്ച് സമയം കഴിഞ്ഞും അനക്കമൊന്നും ഇല്ലാത്തത് കൊണ്ട് അവൻ മുരടനക്കി ചോദിച്ചു. കേട്ടെങ്കിലും അവൾ മൈൻഡ് ആകാതെ തിരിഞ്ഞിരുന്നു കിടക്കയിൽ ഉള്ള മടക്കിയ തുണികൾ വീണ്ടും മടക്കാൻ തുടങ്ങി.

" ഹാ പറയടോ എന്താ ഇത്ര ഗൗരവം ന്ന്"

കാശി എഴുന്നേറ്റ് അവൾക്ക് പിറകിൽ ചെന്ന് ഇടുപ്പിൽ തൊണ്ടിക്കൊണ്ട് വീണ്ടും ചോദിച്ചു. ഇക്കിളി അവൾ ഒന്ന് പുളഞ്ഞ് വീണ്ടും പണി തുടർന്നു.

" അതൊക്കെ മടക്കിയതാ വീണ്ടും മടക്കിയാൽ

💬 Comments

View all comments