0%

Chapter Title : ചന്ദ്രവേദം 7 [മന്ത്രവാദി]

കൂടുതൽ വൃത്തി ഒന്നും ആവില്ല. അതവിടെ വച്ച് ഇയാൾ കാര്യം പറ"

ഭദ്രയുടെ തോളിൽ മസാജ് ചെയ്തുകൊണ്ട് അവൻ പറഞ്ഞു.

" എവിടെയായിരുന്നു ഇത്രേം നേരം. ഒന്ന് വിളിച്ച് പോലും ഇല്ലല്ലോ? എന്നോട് മിണ്ടാൻ വരണ്ട"

മടക്കി കൊണ്ടിരുന്ന തുണി ബെഡിലേക്ക് ഇട്ട് അവന് നേരെ തിരിഞ്ഞുകൊണ്ടവൾ ചതിച്ച് ചുണ്ടുക്കോട്ടി. അത് കണ്ട് ഇതെന്ത് കൂത്തെന്ന ഭാവത്തിൽ അവൻ അവളെ നോക്കി.

" ഞാൻ വിളിച്ചല്ലോ?"

" അത് ലൊക്കേഷൻ കിട്ടാൻ വേണ്ടി അല്ലെ അല്ലാതെ എന്നെ തിരക്കി അല്ലലോ"

" ഓഹ് അങ്ങനെ. ക്ഷമിക്ക് ഇതിന് മുമ്പ് ഇങ്ങനെ ശീലം ഇല്ലാത്തോണ്ടാ"

" എനിക്ക് പിന്നെ ഇതായിരുന്നല്ലോ പണി. എന്നോട് മിണ്ടണ്ടാ പൊക്കോ"

" അങ്ങനെ പറയല്ലേ ഇന്നലെ കെട്ടിയതല്ലേ ഉള്ളൂ ഒരു രണ്ട് മൂന്നാഴ്ച കഴിഞ്ഞിട്ട് പറഞ്ഞ പിന്നേം ഒരു ഇതുണ്ട്."

" അത് ശെരി അപ്പോ ഞാൻ അങ്ങനെ പറയാൻ വേണ്ടി നിക്കുവായിരുന്നു അല്ലെ, ദുഷ്ടൻ"

" അങ്ങനെ ഒന്നും അല്ല ഞാൻ ഒരു ഇതിൽ പറഞ്ഞെന്നെ ഉള്ള്, അതിൽ പിടിച്ച് കേറല്ലേ നീ. ഇന്ന് അങ്ങനെ പോയതോണ്ട് നിൻ്റെ ഫീസിൻ്റെ കാര്യം ശരിയായില്ലേ."

പ്രതീക്ഷിച്ചതല്ലെങ്കിലും കേട്ടത് ആശ്വാസം തരുന്ന കാര്യം ആയത് കൊണ്ട് അവളുടെ മുഖത്ത് തെളിച്ചം വന്നു.

" എന്തേ വിശ്വാസം ആയില്ലേ?"

മിഴിച്ച് നോക്കുന്നത് കണ്ട് അവൻ ചോദിച്ചു.

" അയാൾ തന്നെ ഫീസ് അടച്ചോളാമെന്ന് പറഞ്ഞു. ഇനി ധൈര്യമായിട്ട് ക്ലാസിൽ പൊക്കോ "

" സത്യം പറ , സാറിനെ തല്ലിയോ?"

ഇത്രപ്പെട്ടെന്ന് അയാൾ സമ്മതിച്ചതിൽ ഭദ്രയ്ക്ക്

💬 Comments

View all comments