Chapter Title : ചന്ദ്രവേദം 7 [മന്ത്രവാദി]
സംശയം വന്നത് കൊണ്ട് അവൾ കാശിയോട് ചോദിച്ചു.
" ചെറുതായിട്ട് ഒന്ന് തലോടി വിട്ടു"
" ശെ കാണാൻ പറ്റിയില്ലല്ലോ എന്നേം കൂടെ വിളിക്കായിരുന്നു"
" തൽക്കാലം കുഞ്ഞിപ്പിള്ളേര് തല്ലൊന്നും കാണേണ്ടാ "
അവളുടെ കവിളിൽ നുള്ളികൊണ്ടു അവൻ പറഞ്ഞു. പിണക്കം മാറിയ ഭദ്ര അടുത്തിരുന്ന കാശിയുടെ നെഞ്ചിലേക്ക് ചാഞ്ഞിരുന്നു. അവൻ അവളുടെ വയറിനു മേലെ കൈ ലോക്ക് ചെയ്ത് പിടിച്ചു.
" എന്നാലും തല്ലണ്ടായിരുന്നു, ഒന്നുമില്ലെങ്കിലും ഒരു അധ്യാപകൻ അല്ലേ"
നെഞ്ചിൽ ചാഞ്ഞ് ചെറുതായി അടികൊണ്ട് അവൾ പറഞ്ഞു.
" അത് ശെരി ഇപ്പോഴല്ലേ പറഞ്ഞേ അടിച്ചത് കാണാൻ പറ്റിയില്ലെന്ന്. ഇത്രപ്പെട്ടെന്ന് മനസ് മാറിയോ. പിന്നെ അയാൾ അധ്യാപകൻ ചെയ്യേണ്ട പണി ഒന്നുമല്ലല്ലോ ചെയ്തത്.
അയാൾക്ക് അർഹിക്കുന്നത് തന്നെയാ ഞാൻ കൊടുത്തത്. "
" അതേ...ദേവേട്ടൻ ഗുണ്ട ആണോ?"
വലിയ സീരിയസ് കാര്യമെന്നോണം അവൾ ചോദിച്ചു. മറുപടി ഒന്നും കിട്ടാതെ വന്നപ്പോൾ അവൾ അവൻ്റെ മുഖത്തേക്ക് നോക്കി. അവളെ തന്നെ നോക്കി ചിരിക്കുന്ന കാശിയെ കണ്ട് പാവം ചമ്മിപ്പോയി.
" ചിരിക്കാതെ പറ, നമ്മൾ ആദ്യം കണ്ടപ്പോഴും അവരെയൊക്കെ തല്ലുന്നായിരുന്നില്ലേ? പിന്നെ അച്ചനേം ഇപ്പൊ സാറിനെം"
" എന്നാ പിന്നെ ഗുണ്ട ആണെന്ന് കൂട്ടിക്കൊന്നേ"
" അയ്യടാ അതൊന്നും വേണ്ട. നല്ലക്കുട്ടി ആയിട്ട് എൻ്റെ കൂടെ ഇരുന്ന മതി"
അവൻ്റെ കൈ പിടിച്ച് ഉമ്മ വച്ചുകൊണ്ട് അവൾ ചട്ടം കെട്ടി.
" അങ്ങനെ ഉറപ്പൊന്നും തരാൻ പറ്റില്ല. ഞാൻ ശ്രമിക്കാം"
അവളുടെ ആദ്യത്തെ ആഗ്രഹത്തിന് മറുത്തുപറയാൻ മടിച്ചവൻ അർഥ സമ്മതത്തിൽ ഒതുക്കി തീർത്തു.
" നാളെ
💬 Comments
View all comments