0%

Chapter Title : ചന്ദ്രവേദം 7 [മന്ത്രവാദി]

ഉത്സവം കഴിഞ്ഞ ഞാൻ തിരിച്ച് പോവും കേട്ടോ"

" ഏഹ് അതെന്താ ? അപ്പൊ ഞാനോ?"

ഞെട്ടിത്തരിച്ചുകൊണ്ട് അവൾ ചോദിച്ചു. ഒരുനിമിഷം അവളുടെ മുഖത്ത് പേടിയും നഷ്ടവും ഒറ്റപ്പെടലും മിന്നി മറഞ്ഞെങ്കിലും സങ്കടം തളം കെട്ടി കിടന്നു.

" പിന്നെ പോകണ്ടേ, അല്ല മോളെന്താ വിചാരിച്ചേ ഞാൻ പണിയൊന്നും ഇല്ലാത്ത നടക്കുന്നവൻ ആണെന്നോ? എനിക്ക് പോയിട്ട് കുറേ പണി ഉള്ളതാ. നിനക്ക് ക്ലാസും ഇല്ലേ?"

" എന്നാലും "

" ഒരെന്നാലും ഇല്ലാ. നിൻ്റെ ക്ലാസ്സൊക്കെ കഴിഞ്ഞ് എക്സാം തീരുമ്പോൾ ഞാൻ വന്ന് കൂട്ടാം. അതുവരെ ചെറിയമ്മയുടെ കൂടെ നിന്നോ അതാ നല്ലത്."

" പോകണ്ട പ്ലീസ്"

അവളുടെ കയ്യിലെ ഞൊട്ട പൊട്ടിക്കുന്ന കാശിയെ തിരിഞ്ഞിരുന്നു നെഞ്ചിലേക്ക് കിടന്ന് കെട്ടിപ്പിടിച്ചുകൊണ്ടവൾ പറഞ്ഞു. സങ്കടം വന്ന അവളുടെ നീലമിഴികൾ കരയാൻ തുടങ്ങിയിരുന്നു.

###

"എല്ലാവരും ഉണ്ടല്ലോ അല്ലേ? പൂജകൾ വീണ്ടും ആരംഭിക്കുകയാണ്. വരുന്ന അമാവാസിയിൽ ആദ്യത്തെ ബാലി നടക്കും. എല്ലാവരും പ്രാർത്ഥിച്ചുകൊള്ളൂ. ഓം ഹ്രീം കാലമോഹിനി മഹിര രക്ഷാ സ്വാഹ.."

മായനുമുന്നിൽ ആയി ഇരിക്കുന്നവരോട് അയാൾ ആജ്ഞാപിച്ചു. പുരുഷന്മാർ കറുത്ത മുണ്ടും ഉത്തരീയവും ധരിച്ച് , സ്ത്രീകൾ കറുത്ത മുണ്ട് മുലകൾക്ക് മുകളിൽ വരെ ചുറ്റികൊണ്ടും മായൻ്റെ മന്ത്രങ്ങൾ ഏറ്റുപറഞ്ഞു.

###

ഒരുഭാഗത്ത് മായൻ പൂജകൾ പുനരാരംഭിച്ചപ്പോൾ മറുഭാഗത്ത് കരിമഠത്തെ വിളക്കുകൾ നിലം പതിച്ച് സൂചനകൾ നൽകി.

###

ആളനക്കമില്ലാതെ ഇരുട്ടുമുറിയിൽ തൻ്റെ മരണത്തെയും കാത്ത് വേദന തിന്നുകൊണ്ട് ഇഞ്ചിഞ്ചായി കാർത്തിക് മരിച്ചു തുടങ്ങി. കമ്പി കയറ്റി ചൂടാക്കിയത് കൊണ്ട് ഒന്ന് മൂത്രമൊഴിക്കാൻ പോലും പറ്റാതെ അവൻ ആ

💬 Comments

View all comments