Chapter Title : ചന്ദ്രവേദം 8 [മന്ത്രവാദി]
അയാൾ പേടിച്ചു.
" സുഖമല്ലേ സാറേ,എന്നെ മറന്നില്ലല്ലോ അല്ലേ?"
" സുഖം . നിങ്ങൾ ഇരിക്കു. എനിക്ക് ഓർമ്മയുണ്ട് ."
പതറിക്കൊണ്ടുള്ള മറുപടി കേട്ട് കാശിക്ക് ചിരി വന്നു.
" എന്താ ഇങ്ങോട്ട് വന്നത്, ഫീസിൻ്റെ കാര്യം ശരിയാക്കാമെന്ന് ഞാൻ പറഞ്ഞതല്ലേ"
" ഏയ് അതൊന്നും അല്ല സാറേ,കുറച്ച് ദിവസം ആയില്ലേ ഭദ്ര ക്ലാസിൽ വന്നിട്ട് അപ്പൊ നേരിട്ട് വന്ന് ഒന്ന് കാണാമെന്ന് കരുതി. "
" ഓഹ് ഒകെ ഒകെ"
പുതിയ പ്രശ്നം ഉണ്ടാകുമെന്നുള്ള അയാളുടെ പേടിക്ക് അവൻ്റെ മറുപടി ആശ്വാസമായിരുന്നു.
" അറ്റൻഡൻസ്ൻ്റെ കാര്യം ഞാൻ പറഞ്ഞോളാം ഭദ്ര നോട്ട് ഒക്കെ കംപ്ലീറ്റ് ചെയ്യണം"
" ചെയ്യാം സാർ"
" പിന്നെ സാറേ രണ്ട് ദിവസം കഴിഞ്ഞ് ഒരാഴ്ചത്തേക്ക് കൂടെ ലീവ് വേണമായിരുന്നു, കുഴപ്പം ഒന്നുമില്ലല്ലോ അല്ലേ?"
" ഏയ് എന്ത് കുഴപ്പം. ഇവിടെ ഒന്ന് പറഞ്ഞ മതി ബാക്കി ഞാൻ നോക്കിക്കൊള്ളാം. "
" എന്ന ഭദ്ര ക്ലാസിൽ കയറിക്കോ ഞങ്ങൾ ഫീസിൻ്റെ കാര്യം ഒന്ന് സംസാരിക്കട്ടെ."
തന്നെ നിർബന്ധിച്ച് കോളേജിൽ എത്തിച്ച ആൾ ഒരാഴ്ചത്തേക്ക് ലീവ് ചോദിച്ചത് കേട്ട് അവൾക്ക് അത്ഭുതം ആയി. അതിലും കൂടുതൽ അവളെ ഞെട്ടിച്ചത് പ്രിൻസിപ്പലിൻ്റെ മറുപടി ആയിരുന്നു.
അനാവശ്യമായി ലീവ് എടുക്കാൻ സമ്മതിക്കാത്ത സാർ ഇങ്ങനെ പറയുമെന്ന് അവൾ ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല. ക്ലാസിലേക്ക് പോകുന്ന വഴിയും അവൾക്കുനേരെ പല കണ്ണുകളും നോട്ടമെറിഞ്ഞിരുന്നു.
അതിൽനിന്നും ഒരുവിധം രക്ഷപെട്ട അവൾ ചെന്ന് പെട്ടത് ഗൗരിയുടെ മുന്നിലും.
" സെറ്റപ്പ് കൊള്ളാലോ ജോസഫ് സാറേ. ഇവിടെ ഇട്ടാണോ നീ ടീച്ചർമാർ
💬 Comments
View all comments