0%

Chapter Title : ചന്ദ്രവേദം 8 [മന്ത്രവാദി]

എന്താ വിളിച്ചേ"

അവൾ മൈൻഡ് ചെയ്തില്ല.

" ഹ പറ പെണ്ണെ എന്തിനാ വിളിച്ചേ?"

" എന്തെങ്കിലും ഉണ്ടെങ്കിലെ വിളിക്കാൻ പറ്റുള്ളോ? എന്തിനാ ചാടിത്തുള്ളി വന്നേ രാത്രി വല്ലോം വന്നാ പോരായിരുന്നോ"

ഇരുന്നിടത്തുന്ന് തുള്ളുന്ന ഭദ്രയെ കണ്ട് ഇതെന്ത് കൂത്തെന്ന് ഓർത്തു പോയവൻ.

" ഓഹ് വിളിക്കാത്തതിനാണോ? അതുപിന്നെ നീ ക്ലാസിൽ ആയിരിക്കില്ലേ അതുകൊണ്ടല്ലേ ഒന്നുകൂടെ ക്ഷമിക്ക്"

അന്ന് വിളിക്കാത്തതിന് പിണങ്ങിയ പോലെ ആണോ ഇതെന്നും ആലോചിച്ച് അവൻ ചോദിച്ചു.

" കുന്തം"

"ഏഹ് അപ്പൊ അതല്ലേ ..പിന്നെന്താ?"

എന്താണ് സംഭവം എന്ന് കാശിക്ക് ഒരെത്തും പിടിയും കിട്ടിയില്ല.

" ഒന്ന് പറയടോ"

" എന്നെ ആരാ ഇന്ന് കോളേജിൽ ആക്കിയേ?"

"ഞാൻ"

കാശി അഭിമാനപൂർവം പറഞ്ഞു.

" ഞ്യാൻ.. ഹും..അപ്പൊ ആരാ കൂട്ടാൻ വരണ്ടേ?"

"ഞാൻ തന്നെ"

പറഞ്ഞുകഴിഞ്ഞാണ് അബദ്ധം അവന് മനസിലായത്.

" എന്നിട്ട് ഞാൻ എവിടെയായിരുന്നു? ആ പരിസരത്തൊന്നും കണ്ടില്ലല്ലോ?"

" അതുപിന്നെ..... ഞാൻ....അവിടെ... നിനക്കൊന്ന് പറഞ്ഞൂടെ വരണമെന്ന്."

" ഇപ്പൊ ഞാൻ ആയി കുറ്റക്കാരി. അവിടെ കാത്തുനിന്ന എന്നെ പറഞ്ഞാ മതിയല്ലോ."

കാര്യം കൈവിട്ടുപോകാതിരിക്കാൻ അവൻ സോൾവ് ചെയ്യാൻ തീരുമാനിച്ചു.

" അതുപിന്നെ ഇവിടെ ഇരുന്ന് പുഴുക്കേണ്ടെന്ന് കരുതി ഞാൻ ചെറിയമ്മയുടെ വീട്ടിൽ പോയതാ പിന്നെ അവിടുന്ന് കഴിപ്പും സംസാരവും എല്ലാം കഴിഞ്ഞ് ഉറങ്ങിപ്പോയി.

ദേവു വന്നപ്പഴാ എണീറ്റത്. അതിനിടയിൽ മറന്ന് പോയടോ..ക്ഷമിക്ക്"

അവളെ താടിയിൽ പിടിച്ച് കൊഞ്ചിച്ചുകൊണ്ടവൻ പറഞ്ഞു.

" ഇങ്ങനെ ആണെങ്കിൽ മോൻ കുറേ ക്ഷമ ചോദിക്കേണ്ടി വരും"

" ശരി തമ്പുരാട്ടി"

പ്രശ്നം തീർന്നതിൽ കവിളിൽ ഒരുമ്മയും

💬 Comments

View all comments