0%

Chapter Title : ചന്ദ്രവേദം 8 [മന്ത്രവാദി]

കൊടുത്ത് അവൻ അത് സെറ്റിൽ ആക്കി.

###

" സുഭദ്ര എവിടെയാണ്?"

" അറിയില്ല. നിൻ്റെ മകനും ആ പെണ്ണും കൂടെ ചികിത്സയ്ക്കെന്നും പറഞ്ഞ് കൊണ്ടുപോയതാണ് പിന്നീട് തിരിച്ച് വന്നില്ല."

" തടയാമായിരുന്നില്ലേ നിനക്ക്, ഇപ്പൊൾ വീണ്ടും തടസമായില്ലേ?"

" ആരും ഭയക്കേണ്ടതില്ല. ഭദ്രയിൽ നിന്നും അവൾ അകലുംതോറും നമുക്ക് നേട്ടമാണ്. വരുന്ന അമാവാസിയോടെ ആദ്യ ബലി നടക്കും"

" പക്ഷേ മായൻ അതെങ്ങനെ സാധ്യമാകും. സുഭദ്ര ഇപ്പൊൾ ഹോസ്പിറ്റലിൽ ആണെങ്കിൽ ആൾക്കൂട്ടത്തിൽ നിന്ന് എങ്ങനെ അവളെ ഇവിടെ കൊണ്ടുവരും "

" രഘുനാഥ്.. കാലമോഹിനിക്ക് വേണ്ടത് ആത്മാവിനെ ആണ്, ശരീരം അല്ല. അവളുടെ ആത്മാവിനെ തടവിലാക്കാൻ എനിക്ക് വേണ്ടത് നിമിഷങ്ങൾ മാത്രം പക്ഷേ ഭദ്രയിൽ നിന്നും അവൾ അകലണം. അതിനുള്ള വഴികൾ നോക്കൂ."

###

ദിവസങ്ങൾ കടന്നുപോയി. രാവിലെ കാശി ഭദ്രയെ കോളേജിൽ വിടും വൈകീട്ട് അവളെയും കാത്ത് കോമ്പൗണ്ടിൽ അവനുണ്ടാവും. ക്ലാസ് കഴിഞ്ഞ് കാശിയുടെ വക ചായയോ നാരങ്ങാവെള്ളമോ രണ്ടുപേർക്കും പതിവാണ്.

" അല്ല ഇതെങ്ങോട്ടാ? വീട്ടിൽ പോകുന്നില്ലേ?"

" ടൗണിൽ പോയി കുറച്ച് സാധനം വാങ്ങണം, എന്നിട്ട് പോകാം"

" ദേ എനിക്ക് വിശക്കുന്നുണ്ട് സാവിത്രി ചിറ്റ എന്തെങ്കിലും ഉണ്ടാക്കിയിട്ടുണ്ടാവും എന്നെ അവിടാക്കീട്ട് പൊക്കോ "

" ഇപ്പഴല്ലേ ചായ കുടിച്ചേ നീ?"

" എന്നാലും വിശക്കുന്നുണ്ട് വേഗം പോയില്ലേൽ കല്ലുവും വിഷ്ണുവും എല്ലാം തീർക്കും.. പ്ലീസ് പ്ലീസ്"

" അടങ്ങ് പെണ്ണെ നിനക്ക് ഞാൻ വാങ്ങി തരാം എന്താന്ന് വച്ചാ"

" പോടാ"

കാശിയുടെ പുറത്ത് നുള്ളികൊണ്ട് അവൻ പതിയെ പറഞ്ഞു.

💬 Comments

View all comments