0%

Chapter Title : ചന്ദ്രവേദം 8 [മന്ത്രവാദി]

" ആർക്ക് ഡ്രസ്സ് എടുക്കാനാ?"

" നിൻ്റമ്മായിക്ക് ന്തേ. വാ ഇങ്ങോട്ട്"

കാശിയുടെ വായിന്ന് കിട്ടിയപ്പോൾ വാലും ചുരുട്ടി അവൾ അവൻ്റെ കൂടെ ടെക്സ്റ്റൈൽസ് കയറി.

" ഹലോ സർ എന്താണ് വേണ്ടത്?"

"ലേഡീസ് ടീഷർട്ടും ജീനും "

" വരൂ സർ മുകളിലാണ്"

" ദേവേട്ടാ ആർക്കാ ഇതൊക്കെ?"

സെയിൽസ് ഗേൾൻ്റെ പിറകെ നടക്കവേ അവർ കേൾക്കാതെ ഭദ്ര അവനോട് ചോദിച്ചു.

" നിനക്ക് തന്നെ"

" ഞാൻ വീട്ടിൽ ജീൻസ് ഇടാറില്ലലോ പിന്നെ ടീഷർട്ട് ഒക്കെ എൻ്റെൽ ഉണ്ട് പിന്നെന്തിനാ?"

" ഇത് പുറത്ത് പോകുമ്പോ ഇടാനാ "

" എനിക്ക് വേണ്ടാന്നേ ചുരിദാർ ഒക്കെ ഉണ്ട് പുറത്ത് പോകുമ്പോ ഇടാൻ ."

അവൻ്റെ കൈ പിടിച്ചുകൊണ്ടവൾ പറഞ്ഞു. അതിന് പകരമായി അവൻ കണ്ണ് തുറിപ്പിച്ച് നോക്കി ,അതിൽ അവൾ പതുങ്ങി അവൻ്റെ കൂടെ നടന്നു.

" ഇത് പോയി ഇട്ട് നോക്ക്"

" വീട്ടിൽ പോയിട്ട് ഇടാം "

ഉള്ളിൽ തോന്നിയ മടി കാരണം അവൾ വളരെ പതുക്കെയാണ് പറഞ്ഞത് പക്ഷേ കാശി വിടാൻ കൂട്ടാക്കിയില്ല അവളെയും കൂട്ടി ട്രെയ്ൽ റൂമിൻ്റെ അടുത്ത് ചെന്ന് അവളെ അതിനകത്തേക്ക് കയറ്റാൻ നോക്കിയെങ്കിലും നടന്നില്ല.

വേറെ വഴി ഇല്ലാതെ അവളെയും കൂട്ടി അവൻ അതിനകത്തേക്ക് കയറി. ഇതൊക്കെ കണ്ട് ആ സെയിൽസ് ഗേൾസ് ചിരി കടിച്ചുപിടിച്ചു.

" നോക്ക് ഇപ്പൊ ഇട്ട് നോക്കിയാൽ മാറ്റണമെങ്കിൽ മാറ്റാം പോയിട്ട് തിരിച്ച് വരാൻ ഒന്നും പറ്റില്ല. ഇതിട്ടേ "

പറഞ്ഞത് ശരിയാണെന്ന് തോന്നിയത്കൊണ്ടവൾ ഇട്ടിരുന്ന ചുരിദാർ അഴിക്കാൻ തുടങ്ങി.

💬 Comments

View all comments