Chapter Title : ചന്ദ്രവേദം 8 [മന്ത്രവാദി]
ഇത്രയും ദൂരം പോകുന്നത്.
അതുകൊണ്ടുതന്നെ മുക്കിനു മുക്കിനു സംശയങ്ങൾ ആയിരുന്നു. കാശി എല്ലാത്തിനും മറുപടി നൽകികൊണ്ടുതന്നെ വണ്ടിയോടിച്ചു. ഓരോമണിക്കൂർ കഴിയുമ്പോഴും അവൾക്ക് വേണ്ടി അവൻ വണ്ടി സൈഡ് ആക്കി റെസ്റ്റ് എടുത്തിട്ടാണ് പോകുന്നത്.
വഴിയോരത്തെ ഇതുവരെ കാണാതെ പോയ കാഴ്ചകൾ അവൾ ഒരു കുഞ്ഞിനെ പോലെ നോക്കി കണ്ടു. പോകുന്നവഴിയിലെ പല വ്യൂ പോയിൻ്റുകളും എക്സ്ട്രാ സ്റ്റോപ്പുകൾ ആയിമാറി.
ഉച്ചഭക്ഷണവും ആസ്വാദനവും ട്രാഫിക്കും എല്ലാം കഴിഞ്ഞ് ഫ്ലാറ്റിൽ എത്തിയപ്പോഴേക്കും വൈകിയിരുന്നു. ആദ്യമായുള്ള ദൂരയാത്ര ആയതുകൊണ്ടുതന്നെ ഭദ്ര ക്ഷീണിച്ചിരുന്നു. സാധനങ്ങൾ എല്ലാം എടുത്ത് മുറിയിലെത്തിച്ച് ഭദ്ര നേരെ ചെന്ന് സോഫയിൽ കിടന്നു.
ഇടയ്ക്കിടയ്ക്ക് മുറി അടച്ചിടുന്നതുകൊണ്ടുതന്നെ ക്ലീൻ ആകാൻ വേണ്ടി ആളെ ഏൽപ്പിച്ചിരുന്നു. അതുകൊണ്ട് വരുമ്പോഴേക്കും എല്ലാം ക്ലീൻ ആയിരുന്നു.
" എന്തേ മടുത്തോ?"
" ഏയ് എനിക്കിഷ്ടായി പക്ഷേ നല്ല ക്ഷീണം ഉണ്ട് ഇത്രേം ദൂരം വന്നില്ലേ അതിൻ്റെ ആവും"
" ഡ്രസ്സ് മാറി കിടന്നോ ദാ അവിടാ ബെഡ്റൂം, എല്ലാം ക്ലീൻ ആക്കിപ്പിച്ചിട്ടുണ്ട്."
" ഫുഡ് ഉണ്ടാക്കണ്ടേ?"
" ഓർഡർ ചെയ്യാം റെസ്റ്റ് എടുക്ക് നീ, വേണമെങ്കിൽ കുളിച്ചിട്ട് കിടന്നോ"
സോഫയിൽ നിന്നെഴുന്നേറ്റ് ഫ്ലാറ്റ് മുഴുവൻ ഒന്ന് ചുറ്റി നോക്കി അവൾ ബെഡ്റൂമിൽ ചെന്ന് നേരെ കിടക്കയിൽ വീണു. കാശി എല്ലാം അടുക്കി വെക്കുന്ന തിരക്കിൽ ആയിരുന്നു.
അതൊക്കെ കഴിഞ്ഞ് ഭദ്രയെ അന്വേഷിച്ച് ചെന്നപ്പോൾ കിടന്ന കിടപ്പിൽ ഉറങ്ങുന്ന അവളെ കണ്ടവൻ വാതിൽ ചാരി തിരികെ നടന്നു.
###
" സുഭദ്രയ്ക്ക് മേലുള്ള ശക്തി ക്ഷയിച്ചിരിക്കുന്നു, എത്രയും വേഗം കര്യങ്ങൾ നീക്കണം. എല്ലാവരും കർമങ്ങൾ തുടങ്ങിക്കൊള്ളുക"
💬 Comments
View all comments