0%

Chapter Title : ചന്ദ്രവേദം 8 [മന്ത്രവാദി]

പിന്നെ ചെറിയമ്മയുടെ വീട്ടിൽ കയറിയിട്ട് അമ്മയെയും കണ്ടിട്ട് ഇറങ്ങാം നമ്മക്ക്"

" ഓക്കെ..എങ്ങനാ പോകുന്നേ?"

"ബൈക്കിൽ"

"ബൈക്കിലോ? ചിരിടരൊക്കെ ഇട്ട് അത്രേം ദൂരം ഇരിക്കാനൊക്കെ ബുദ്ധിമുട്ടാവും"

" അതിനല്ലേടി പൊട്ടികാളി ഇന്ന് ഡ്രസ്സെഡുത്തെ"

" ഈ.... ഞാൻ അത് മറന്നു"

ഇളിച്ചുകാട്ടിയവൾ മറുപടി കൊടുത്തു. ഉമ്മവെപ്പും ഇക്കിളിയിടലും എല്ലാം കഴിഞ്ഞ് രണ്ടുപേരും ഉറക്കത്തിലേക്ക് വീണു.

പിറ്റേന്ന് രാവിലെ തന്നെ ഇരുവരും റെഡി ആയി ഇറങ്ങി. തിരിച്ചുവരും എന്ന് പറഞ്ഞതുകൊണ്ട് ആരും തടസമായി നിന്നില്ല.

" എന്താ നോക്കുന്നേ?"

" അല്ല ഇത്രേം ദിവസം ഇവിടുത്തെ ഹെൽമെറ്റ് യൂസ് ചെയ്തു, ഇന്നത് എടുത്ത പിന്നെ ഇവിടെ ആവശ്യം വരില്ലേ?"

പഴയ ഹെൽമെറ്റ് പിടിച്ചുകൊണ്ടവൾ ചോദിച്ചു.

" അതവിടെ വെക്ക് പുതിയത് വാങ്ങിയിട്ടുണ്ട് ദാ"

കയ്യിലുണ്ടായിരുന്ന പുതിയ ഹെൽമെറ്റ് അവൾക്ക് നീട്ടിക്കൊണ്ടവൻ പറഞ്ഞു.

" ഇത്രേം വെയ്റ്റ് ഉള്ളതും ഇട്ടാണോ പോകണ്ടേ?"

" എൻ്റെ പൊന്ന് ചേച്ചി അതൊക്കെ ഈ റൈഡേഴ്സ് ഇടുന്നതാ. നല്ല ക്വാളിറ്റി സാധനത്തിനൊക്കെ വെയ്റ്റ് ഉണ്ടാവും"

അവളുടെ ചോദ്യം കേട്ട വിഷ്ണു മറുപടി കൊടുത്തു.

ബൈക്കിൽ എല്ലാം സെറ്റ് ചെയ്ത് എല്ലാവരോടും യാത്ര പറഞ്ഞ് നേരെ മാലതിയുടെ വീട്ടിലേക്ക് വിട്ടു. ഫ്ലിപ്പപ് ആയതുകൊണ്ട് ഹാഫ് ഫേസ് ആയാണ് ഇട്ടുകൊടുത്തത്.

മാലതിയെയും ദേവുവിനെയും കണ്ട് സുഭദ്രയുടെ അടുത്തേക്ക് വിട്ടു. അവിടെ നിന്നും നേരെ എറണാകുളത്തെ ഫ്ലാറ്റ് ലക്ഷ്യമാക്കി വണ്ടി പായിച്ചു. പതിവിലും വേഗത കുറച്ചുകൊണ്ടാണ് കാശി ഓടിക്കുന്നത്.

ജീൻസും ടീഷർട്ടും ജാക്കറ്റും ഒക്കെ ഇട്ടതുകൊണ്ട് വളരെ കംഫർട്ടായി തന്നെ അവൾക്കും ഇരിക്കാൻ പറ്റി. ആദ്യമായാണ് അവൾ ബൈക്കിൽ

💬 Comments

View all comments