0%

Chapter Title : ചന്ദ്രവേദം 8 [മന്ത്രവാദി]

ഈ രംഗം പണ്ടേ കാശി ആഗ്രഹിച്ചതാണ്. സ്ലാബിൻ്റെ മുകളിൽ ഇരുന്ന് കാലാട്ടി കൊണ്ട് അവനോട് ഓരോന്ന് ചോദിക്കുന്നുണ്ട് ഭദ്ര,കൂടെ കാരറ്റ് തീറ്റയും.

കയ്യിലെ പീസ് തീർത്ത് മുറിച്ചുവച്ചതിൽ കയ്യിടാൻ നോക്കിയപ്പോഴേക്കും അടി വീണിരുന്നു.

" ചെറിയ കഷണം മതി. പ്ലീസ്"

അവളുടെ കൊഞ്ചിയുള്ള പറച്ചിലിൽ വീഴാതിരിക്കാൻ കാശിക്ക് കഴിഞ്ഞില്ല. ചോദ്യോത്തരവും കഴിപ്പും കഴിഞ്ഞ് ഓഫീസ് ടൈം കഴിഞ്ഞപ്പോൾ അവൻ്റെ കൂടെ അവളും പുറത്തേക്കിറങ്ങി.

ബൈക്കിൽ ടൗണിലൂടെ ഒന്ന് ചുറ്റി നേരെ ഓഫീസിലേക്ക് കയറി. അവരെയും കാത്ത് രണ്ടുപേരും അവിടെ ഉണ്ടായിരുന്നു.

" എന്തിനാ ഇവിടെ നിർത്തിയേ?"

" ഇതാണ് നമ്മുടെ ഓഫീസ്, രണ്ടാളെ പരിചയപ്പെടുത്തി തരാം വാ"

" കഴുവേറിടെ മോനെ കല്യാണത്തിന് ഒന്ന് വിളിക്ക, പോട്ടെ വിവരം അറിയിക്കാനുള്ള ഒരു മനസ്സിലും ഇല്ലാതായിപ്പോയല്ലോ"

" എല്ലാം പെട്ടെന്നായിരുന്നു മകനെ പിന്നെ പുറത്തുള്ള ആർക്കും ക്ഷണണം ഇല്ലായിരുന്നു ക്ഷമിക്ക്. "

" എൻ്റെ മോൾ നിനക്ക് ഇവനെ അല്ലാതെ ആരേം കിട്ടിയില്ലേ കെട്ടാൻ?"

"ഡോ ഡോ ഇതൊക്കെ പണ്ട് തൊട്ടേ ഉള്ള ഡയലോഗാ മാറ്റി പിടി. ഇവിടെ നിങ്ങടെ പോണ്ടാട്ടി"

സംഭവം ഒന്നും മനസ്സിലാവാതെ നിക്കുന്ന ഭദ്രയ്ക്ക് മുന്നിലേക്ക് കാശി ഒരു കസേര ഇട്ടുകൊടുത്തു.

" മോളെ ഞാൻ അനുരാഗ് ഇവൻ്റെ സീനിയർ ആയിരുന്നു അതിൻ്റെ വില ഒന്നും ഇല്ല അത് പൊട്ട്"

അവൾക്ക് നേരെ കൈനീട്ടിക്കൊണ്ട് അനുരാഗ് പരിചയപ്പെട്ടു. ഒരു ചിരിയോടെ അവളും തിരിച്ച് കൈകൊടുത്തു.

" ഇനി ഒന്നുകൂടെ ഉണ്ട് വരാൻ നിനക്ക് പറ്റിയ ആളാ"

ശില്പയെയും പരിചയ പെട്ട് കല്യാണം വിളിക്കാത്തതിൻ്റെ പരിഭവവും

💬 Comments

View all comments