Chapter Title : ചന്ദ്രവേദം 8 [മന്ത്രവാദി]
പറഞ്ഞ് ഉച്ച ആയപ്പോഴേക്കും അവരവിടുന്നു ഇറങ്ങി. പിന്നെ ഒരു റൗണ്ട് കറക്കവും തീറ്റയും ഒക്കെ ആയി സന്ധ്യ ആയപ്പോൾ തിരികെ ഫ്ലാറ്റിലേക്ക് തന്നെ എത്തി.
അമ്മയെ കാണാൻ പറ്റാത്തത് കൊണ്ടുതന്നെ ഇടയ്ക്കുള്ള വിളി അവൾ മുടക്കിയിരുന്നില്ല. അമ്മയെ തനിച്ചാക്കിയതിലുള്ള പേടിയും വിഷമവും അവയിൽ തങ്ങി നിൽപ്പുണ്ട്. ഭദ്ര കുളിക്കാൻ കയറിയ നേരം കാശി തൻ്റെ സ്ഥിരം സ്ഥലത്ത് ഇരുന്ന് കാഴ്ചയാസ്വതിക്കാൻ തുടങ്ങി.
കുളി കഴിഞ്ഞ് ഭദ്രയും ബാൽക്കണിയിൽ എത്തി. ഒരു കസേരമാത്രം ആയതിനാൽ അവൾ അവൻ്റെ മടിയിൽ സ്ഥാനമുറപ്പിച്ചു. നനഞ്ഞ മുടി മുഖത്തേക്കാക്കി അവനെ ചുമ്മാ ഒന്ന് വെറുപ്പിച്ചു.
ഇടുപ്പിൽ ഒരു നുള്ളുകിട്ടിയതോടെ എവിടേം തടവിക്കൊണ്ടവൾ അവൻ്റെ നെഞ്ചിലേക്ക് ചാഞ്ഞു.
" അമ്മയെ വിളിച്ചോ?"
" അഹ്. കുഴപ്പമൊന്നും ഇല്ലെന്ന് പറഞ്ഞു. അടിച്ചുപൊളിച്ചോളാനും പറഞ്ഞു."
" ആരെ പൊളിച്ചോളാൻ?"
" അയ്യേ ... ഇതൊക്കെ എവിടുന്ന് കിട്ടി? അനുരാഗേട്ടൻ്റെ കൂടെ നടന്നിട്ടാവും അല്ലെ ?😂"
" ഡീ ഡീ.."
" എന്താടാ?"
"ഏഹ്.. ഒന്നുമില്ല മോളേ സൂര്യനെയും നോക്കി കിടന്നോ"
വെറുതെ പോയ വള്ളി ഏണിവച്ച് പിടിച്ച അവസ്ഥ ആയിരുന്നു കാശിക്ക്. രണ്ടാഴ്ചകൊണ്ട് അവളവൻ്റെ തലയിൽ കയറാൻ മാത്രം വളർന്നു. ചളിപ്പ് മാറ്റാൻ അവളെ മുറുകെ പിടിച്ച് ശ്രദ്ധമാറ്റിവിട്ടു.
അടുത്ത ദിവസം പ്രത്യേകിച്ച് ആരെയും കാണാൻ ഇല്ലാത്തത് കൊണ്ട് ടൂറിസ്റ്റ് പ്ലേസ് ഓരോന്നായി കവർ ചെയ്ത് സമയം കളഞ്ഞു. നടപ്പാതകളിൽ എല്ലാം തന്നെ കാശിയുടെ കൈവിടാതെ ആയിരുന്നു അവളുടെ നടത്തം.
പലപ്പോഴും ഉത്സവപ്പറമ്പിൽ കയറിയ കൊച്ചു കുഞ്ഞിൻ്റെ മുഖമായിരുന്നു അവൾക്ക്. അവളുടെ ഓരോ ചെയ്തികളും കാശി ഒരുപാട്
💬 Comments
View all comments