0%

Chapter Title : ചന്ദ്രവേദം 8 [മന്ത്രവാദി]

കിടക്കുന്നത് കണ്ട നഴ്സ് ഉടനെ തന്നെ ഹോസ്പിറ്റലുമായി ബന്ധപ്പെട്ടു.

ഡോക്ടർ എത്തി മരണം സ്ഥിരീകരിച്ചതോടെ ബോഡി ഹോസ്പിറ്റലിലേക്ക് കൊണ്ടുപോയി വേണ്ടപ്പെട്ട എല്ലാവരെയും അറിയിച്ചു. ഭദ്രയോട് റെഡി ആവാൻ പറഞ്ഞ് കാശി ടോണിയുടെ കാർ എടുത്തുകൊണ്ടുവന്നു.

എത്ര ചോദിച്ചിട്ടും കാശിക്ക് അവളോടാവാർത്ത പറയാൻ കഴിഞ്ഞില്ല. രാത്രിയിൽ ട്രാഫിക്ക് കുറവായതുകൊണ്ടും കാര്യത്തിൻ്റെ ഗൗരവം കൊണ്ടും വളരെ വേഗത്തിലാണ് കാശി വണ്ടിയോടിച്ചത്.

പതിനൊന്ന് മണിയോടെ അവർ സൂര്യമംഗലം ഹോസ്പിറ്റലിൽ എത്തിച്ചേർന്നു. അവിടെ എത്തിയപ്പോഴും കാര്യം മനസ്സിലാവാതിരുന്ന ഭദ്ര തനിക്ക് നേരെ വരുന്ന സഹതാപനോട്ടങ്ങൾ കണ്ട് ഭയന്നു.

കാശിയുടെ കയ്യിൽ മുറുകെ പിടിച്ചുകൊണ്ട് അവർകാരികിലേക്കവൾ നടന്നു. വിവരമറിഞ്ഞ പത്മാവതിയും അവിടെ ഉണ്ടായിരുന്നു.

" മോളേ ഭദ്രേ നമ്മുടെ സുഭദ്ര പോയെടി "

കരഞ്ഞു മെഴുകി അഭിനയിച്ചുകൊണ്ടിരുന്ന പത്മാവതി ഭദ്രയെ കണ്ടതും അവൾക്കരികിലെക്കൊടികൊണ്ട് പറഞ്ഞു. അതുകേട്ടതും ഭദ്ര ഒരുനിമിഷം നിശ്ചലമായി പോയി. പത്മാവതി അവളെ തോടും മുമ്പ് ഭദ്രയെ കാശി തന്നോട് ചേർത്തുപിടിച്ചു.

അവൻ്റെ കൈക്കുള്ളിൽ അവൾ അനക്കമില്ലാതെ നിന്നു. ശബ്ദമില്ലെങ്കിലും അവൾ കരയുകയാണെന്ന് അവൻ്റെ ഷർട്ട് നനച്ച അവളുടെ കണ്ണീരിൽ നിന്നും അവന് മനസിലായി.

പെട്ടെന്നവൾ അവൻ്റെ കൈകളിൽ തന്നെ കുഴഞ്ഞു വീണു.

" ശ്രീക്കുട്ടീ... ശ്രീക്കുട്ടീ..."

അവൻ്റെ വിളി പാതിയായപ്പോഴേക്കും അവളുടെ ബോധം മറഞ്ഞിരുന്നു. കണ്ട് നിന്നവർ ഓടിയടുത്തപ്പോഴേക്കും കാശി അവളെ കോരി എടുത്തിരുന്നു. അടുത്തുള്ള വാർഡിലെ ബെഡിൽ കിടത്തി ഡോക്ടറെ വിളിച്ചു.

" പേടിക്കാൻ ഒന്നുമില്ല പെട്ടെന്നുള്ള ഷോക്കിൽ ബോധം പോയതാ. സിസ്റ്റർ ആ ഗ്ലൂക്കോസ് ഒന്നിട്ടേക്ക് , ചെറുത് മതി. എല്ലാവരും കൂടി നിൽക്കണ്ട ഒരാൾ മതി."

"

💬 Comments

View all comments