Chapter Title : ചന്ദ്രവേദം 8 [മന്ത്രവാദി]
ശെരി സാറെ ഞാൻ നിന്നോളാം"
ഡോക്ടറുടെ നിർദ്ദേശത്തിന് എടുത്തടിച്ച് പത്മാവതി മറുപടി നൽകി.
" വേണ്ടാ.. ദേവൻ നിന്നോളും നമ്മുക്ക് പുറത്ത് ഇറങ്ങാം."
മാലതി അല്പം കടുപ്പിച്ച് തന്നെ പത്മാവതിക്ക് മറുപടി കൊടുത്തു. എല്ലാവരും ശെരി വച്ചതോടെ പത്മാവതിക്ക് മടങ്ങേണ്ടി വന്നു. സുഭദ്രയുടെ ബോഡി രാവിലെ വീട്ടിലേക്ക് കൊണ്ടുപോകാം എന്ന് പറഞ്ഞതോടെ മാലതിയും മാധവനും മാത്രം അവിടെ നിന്നു.
ചെറുതായി ബോധം വന്നപ്പോൾ കാശി അവളുടെ കൈകൾ ചേർത്ത് പിടിച്ചു. പിന്നീട് ബോധം വരുന്നത് വരെ അവൻ്റെ കൈ അവളുടെ കൈയ്യിൽ തന്നെയായിരുന്നു.
"ഏട്ടാ അമ്മ?"
" പോയി"
ഭംഗിവാക്കുകൾ കൊണ്ട് കാര്യമില്ലാത്ത സാഹചര്യത്തിൽ അവൻ അവളോട് അങ്ങനെ പറഞ്ഞു.
" ഏട്ടാ എനിക്കൊന്ന് കാണണം അമ്മയെ"
" കാണിക്കാം ഡോക്ടർ ഒന്ന് വന്നോട്ടെ ഇത് ഊരി മാറ്റിയിട്ട് കാണാം"
" എന്താ അമ്മക്ക് പറ്റിയെ?"
കരച്ചിൽ അടക്കി പിടിച്ചുകൊണ്ട് വിക്കി വിക്കി അവൾ ചോദിച്ചു.
" സൈലൻ്റ് അറ്റാക്ക് ആയിരുന്നു"
അവളുടെ കണ്ണുതുടച്ച് കവിളിൽ കൈവച്ചുകൊണ്ടവൻ പറഞ്ഞു.
സുഭദ്രയുടെ ജീവനറ്റ മുഖം കണ്ട് ഭദ്ര പൊട്ടിക്കരഞ്ഞു. അവൾക്ക് ആകെ ഉണ്ടായിരുന്ന സ്വന്തവും ഇല്ലാതായിരിക്കുന്നു. എത്രനേരം കരഞ്ഞെന്ന് അവൾക്കറിയില്ലേ പക്ഷേ ഒരു നിമിഷം പോലും അവളെ തനിച്ചാകാതെ അവൻ കൂടെയുണ്ടായിരുന്നു.
വീട്ടിലേക്ക് പോകാൻ കൂട്ടാകാതെയിരുന്ന ഭദ്ര അവൻ്റെ തോളിൽ ചാഞ്ഞിരുന്നു കരഞ്ഞു. വിഷമം കരഞ്ഞു തീർക്കട്ടെയെന്ന് കരുതി അവനും അങ്ങനെ ഇരുന്നു. രാവിലെ ആംബുലൻസിൽ മാലതിയും മാധവനും കയറി, ഭദ്രയെ അതിൽ കയറാൻ അവർ സമ്മതിച്ചില്ല.
വീട്ടിലെത്തി ചടങ്ങുകളെല്ലാം പെട്ടെന്ന് തീർത്ത് ചെമ്പകശ്ശേരിയുടെ മണ്ണിൽ തന്നെ ചിതയൊരുക്കി.
💬 Comments
View all comments