0%

Chapter Title : ചന്ദ്രവേദം 8 [മന്ത്രവാദി]

കിടന്നു.

" രണ്ടുദിവസം നീ ഇങ്ങനെ തന്നെ കിടക്കണം അല്ലാത്തപക്ഷം പൂജ വിഫലമാകും , മഹിരൻ്റെ ക്രോധത്തിൽ നീ എരിഞ്ഞില്ലാതാകും."

###

സുഭദ്രയുടെ ചിത എരിഞ്ഞു തീരും മുമ്പേ ഭവാനിക്ക് കരിമഠത്തേക്ക് എത്തേണ്ടി വന്നു. മാധവനെയും കൂട്ടി ഭവാനി പണിക്കരുടെ അരികിൽ ഇരുന്നു.

" മരണം സംഭവിച്ചു അല്ലേ? അവൻ ഭൂമിയിൽലേക്ക് വീണ്ടും എത്തി. ശരീരം സ്വന്തമായി കഴിഞ്ഞാൽ അവൻ ശക്തനായി മാറും. "

ധ്യാനത്തിൽ നിന്നുമുണർന്നുകൊണ്ട് പണിക്കർ പറഞ്ഞു.

" പക്ഷേ പണിക്കരെ മരിച്ചത് തറവാട്ടിലെ അംഗമല്ലല്ലോ പിന്നെങ്ങനെ സംഭവിച്ചു?"

" ശ്രീദേവിയെ പോലെ തിരഞ്ഞെടുക്കപ്പെട്ടവളാണ് സുഭദ്രയും. താഴ് വേരുറച്ച് നിൽക്കുന്നത് മംഗലശ്ശേരി മനയിലും. എല്ലാത്തിനുമപ്പുറം ആയില്യം പിറന്നവൾ. എന്തുകൊണ്ടും മികച്ച ബലി."

കൂടെയിരിക്കുന്ന മാധവന് കാര്യങ്ങളുടെ കിടപ്പ് മനസ്സിലായില്ലെങ്കിലും പൂർവികരുമായി ബന്ധമുണ്ടെന്ന് അയാൾക്ക് മനസിലായി.

" ഇനിയെന്താണ് ചെയ്യേണ്ടത്?"

" കാലഭൈരവനോട് ചേർന്ന് കിടക്കുന്ന നക്ഷത്രമാണ് ഭരണി, അതിൽ പിറന്ന ഒരാളെങ്കിലും ദൈവകണമായിരിക്കും. ഒരാളുണ്ട്. സൂര്യമംഗലത്തെ ആ ഒരാൾക്ക് മാത്രമാണ് എന്തെങ്കിലും ചെയ്യാം സാധിക്കുന്നത്"

" പക്ഷേ ആരും തന്നെ ഭരണി നക്ഷത്രം അല്ല. പിന്നെങ്ങനെ...."

" അമ്മേ... ഒരാളുണ്ട്"

ഭവാനിയുടെ നിസ്സഹായമായ മറുപടി തടഞ്ഞുകൊണ്ട് മാധവൻ പറഞ്ഞു.

" എന്താ മാധവാ ഇത്രേം വർഷമായിട്ടും ഞാൻ അറിയാതെ അങ്ങനൊരാളോ?"

" അതെ അമ്മേ പക്ഷേ തീർത്തുപറയാൻ ആയിട്ടില്ല. ഒരു മിനിറ്റ്"

മാധവൻ പുറത്തേക്ക് പോയി കോൾ ചെയ്തു. അല്പം കഴിഞ്ഞ് മടങ്ങി വന്നപ്പോൾ ഫോണിൽ ഓപ്പൺ ചെയ്തുവച്ച ജാതകം പണിക്കരെ കാണിച്ചു.

" കണക്കുപ്രകാരം ഈ ജാതകക്കാരൻ്റെ നക്ഷത്രം ഭരണിയാണ്. അന്നെനിക്ക് തെറ്റിയതാണ്.

💬 Comments

View all comments