Chapter Title : ചതിക്കുഴികൾ
വേസ്റ്റ് മാനേജ്‌മന്റ് ഫെസിലിറ്റി , ഡ്രൈവർ റൂം ഒക്കെ ഉള്ള ഈ ഫ്ലാറ്റ് സമുച്ചയത്തിൽ ഏതാണ്ട് 120 കുടുംബങ്ങൾ ആണ് താമസിച്ചിരുന്നത് , ചില ഫ്ലാറ്റ് ഒക്കെ വെറുതെ അടച്ചു ഇട്ടിരിക്കുകയായിരുന്നു , ഉടമസ്ഥർ വിദേശങ്ങളിൽ ആണത്രേ .പക്ഷെ ഫ്ളാറ്റിലെ ഇട്ട വട്ടത്തിലെ ജീവിതം പെട്ടെന്ന് തന്നെ മടുപ്പിച്ചു തുടങ്ങി എന്ന് വേണമെങ്കിൽ പറയാം , കാരണം ഞങ്ങൾ കൊല്ലത്തു കടപ്പാക്കട എന്ന സ്ഥലത്തു വലിയ വീട്ടിലായിരുന്നു താമസം, മുറ്റവും, കിണറും, കുളവും, അയല്പക്കങ്ങളും എല്ലാമുള്ള വളരെ തണുത്ത പ്രകൃതിയുള്ള സുന്ദരമായ സ്ഥലം , അവിടെ എനിക്കും അനിയനും ഒരുപാടു കൂട്ടുകാർ ഉണ്ടായിരുന്നു , എന്റെ അയല്പക്കത്തെ പ്രവീണ , ശാന്തിനി , നിമിഷ , നീതു , പ്രതീക്ഷ , പിന്നെ ക്ലാസ്സിലെ ഒരുപാട് ഫ്രണ്ട്സുകള് ..എല്ലാം എനിക്ക് സങ്കടത്തോടെ മാത്രമേ ഓർക്കാൻ പറ്റൂ. ഇപ്പോഴും ഫ്ലാറ്റിൽ ഞങ്ങളുടെ , അതായതു എന്റെ , അനിയന്റെ ബഹളം ആണ് , അതിനിടയിൽ കിടന്നു മമ്മി ഒരു പരുവം ആയി തീർന്നിരുന്നു . ഒന്നുകിൽ ഇടി ഇടും, അല്ലെങ്കിൽ നുള്ളു , അടി, വഴക്കു ഇതൊക്കെ ആണ് പരിപാടി . എങ്കിലും പരസ്പരം ഒരു ദിവസം പോലും അവനു എന്നെയോ എനിക്ക് അവനെയോ പിരിഞ്ഞു ഇരിക്കാൻ പറ്റുമായിരുന്നില്ല ..അവൻ എന്നേക്കാൾ പത്തു വയസ്സിനു ഇളയതായിരുന്നു , ഇപ്പോൾ നാലാം സ്റ്റാൻഡേർഡിൽ പഠിക്കുകയാണ് . ഞാൻ എന്നെ പരിചയപ്പെടുത്തിയില്ല , അല്ലെ ..ഞാൻ നികിത , പ്ലസ് ടു കഴിഞ്ഞു എറണാകുളത്തു എം ജി റോഡിലുള്ള ഒരു സ്ഥാപനത്തിൽ
💬 Comments
View all comments