Chapter Title : ചതിക്കുഴികൾ
ഒട്ടേറെ വേലകൾ ചെയ്തു റൂമിൽ വന്നാൽ കുളിച്ചു ഫ്രഷ് ആയി ടീ വീ കാഴ്ച യാണ് തൊഴിൽ . ഒട്ടുമിക്ക ടീ വീ സീരിയലുകളും സ്ഥിരമായി കാണും , ഭ്രമണം എന്ന സീരിയൽ കണ്ടില്ലെങ്കിൽ അന്ന് ഉറക്കം വരാത്ത പോലെയാണ് എനിക്ക് . ഞാൻ നേരത്തെ പറഞല്ലോ , എറണാകുളത്തു വന്നതിൽ പിന്നെ ഒരുപാട് മാറ്റം എനിക്ക് വന്നു . നന്നായി വസ്ത്രധാരണം ചെയ്യുക , ചെരിപ്പുകൾ ഹീലുകൾ ആയി , ആഴ്ചയിൽ ഒരിക്കൽ ബ്യൂട്ടി പാർലറിൽ പോകുക , ദിവസേന ഫ്ളാറ്റിനോട് അനുബന്ധിച്ചുള്ള ഹെൽത്ത് ക്ലബ്ബിൽ പോകുക , സ്വിമ്മിങ് പൂളിൽ ഇടക്ക് ഇടക്ക് പോകുക , ഫ്ളാറ്റുകളിലെ ആന്റിമാരോട് ചങ്ങാത്തം കൂടുക എന്നത് ഒക്കെ എന്നെ സംബന്ധിച്ചിടത്തോളം വലിയ മാറ്റങ്ങൾ ആണ് . പീരിയഡ്‌സ് ആകുമ്പോൾ പുറത്തേക്കിറങ്ങാത്ത ഞാൻ ഇപ്പോൾ സേഫ്റ്റി നാപ്കിൻ ബാഗ് ഇൽ കരുതിയാണ് എവിടെയും പോകുന്നത് , അത് പോലെ ഞായറാഴ്ചകളിൽ ആല്ബെര്ട്സ് മൈതാനത്തു ബിപിൻ സർ ( സിനിമാറ്റിക് ഡാൻസ് ട്രെയിനർ ) നടത്തുന്ന സിനിമാറ്റിക് ക്ലാസ്സിലും പോകാറുണ്ട് .പക്ഷെ ഇതേ വരെ ഒരു പ്രേമവും വന്നിട്ടില്ല , ഇങ്ങോട്ടു മൂന്നു നാല് പേര് പരോക്ഷമായി ചോദിച്ചെങ്കിലും ഞാൻ ഒരു ചിരിയിൽ അതൊക്കെ തട്ടി കളഞ്ഞെന്ന് തോന്നി . കാരണം എനിക്ക് എന്റെ കരിയർ ആണ് വലുത് . രാത്രിയിലെ സ്വപ്നങ്ങളിൽ ഞാൻ ആകാശത്തു , പറക്കുന്ന വിമാനങ്ങളിലെ എയർ ഹോസ്റ്റസ് ആകുന്നു . യാത്രക്കാരെ പുളകം കൊള്ളിക്കുന്ന സേവനതല്പരയായ ഒരു എയർ ഹോസ്റ്റസ് ..അതാണ് എന്റെ സ്വപ്നം
💬 Comments
View all comments