Chapter Title : ചതികുഴികൾ 2 [Mallu Story Teller]
കണ്ട ഫരസാനയുടെ ഉള്ളൊന്ന് അപ്പോൾ പിടഞ്ഞു." അച്ഛാ' എന്ന് ഉറക്കെ നിലവിളിച്ച് കൊണ്ട് രമ്യ നനഞ്ഞ മണ്ണിലേക്ക് വീണു. വേദന കൊണ്ട് അവളുടെ കണ്ണ് നിറഞ്ഞു.
"അയ്യോ .....എന്താ പറ്റിയത്...?" മൈമൂന ഫർസാനയുടെ കൈവിട്ട് ഓടി വന്നു...
"മതി രാധേ .... നീ എന്റെ കൊച്ചിനെ കൊല്ലും..." ദിവാകരൻ ഭാര്യയെ തള്ളി മാറ്റി നിലത്തിരുന്ന് മൊബൈലിൽ ടോർച്ച് ഓൺ ചെയ്ത് രമ്യയുടെ കാൽ നോക്കി, ചെറുതായി ചോര വരുന്നുണ്ട്.
" വാ മോളെ എഴുന്നേൽക്ക് ... കുഴപ്പം ഒന്നും ഇല്ല ഇത്ത ... ഇത്ത പാച്ചിയേയും കൂട്ടി വീട്ടിൽ പൊക്കോ..." ദിവാകരൻ രമ്യയുടെ പിടിച്ചുയർത്തി വീട്ടിലേക്ക് നടന്നു. വേച്ച് വേച്ച് പതിയെ നടന്ന് വീട്ടിലേക്ക് കയറുന്ന രമ്യയെ നോക്കി കുറച്ച് നേരം നിന്ന ശേഷം നിറകണ്ണുകളോടെ ഫർസാനയും വീട്ടിലേക്ക് നടന്നു.
രണ്ട് ദിവസത്തേക്ക് അവർ രണ്ട് പേരും പരസ്പരം കണ്ടില്ല, സംസാരിച്ചത് പോലും ഇല്ല . അടുത്ത ദിവസം ... നാസർ പതിവ് പോലെ ജോലിക്ക് പോയി ... തസ്നിയും മൈമൂനയും ദിവാകരനും രാധയും ഒരയൽവാസിയുടെ വീട് പാർക്കലിന് പോയിരിക്കുകയായിരുന്നു. വയ്യ എന്ന് പറഞ്ഞ് ഫർസാന പോയില്ല. വീട്ട്കാർ പോയി കുറച്ച് കഴിഞ്ഞപ്പോൾ ഫർസാന ദിവാകരന്റെ വീട്ടിലേക്ക് ചെന്നു. രണ്ട് ദിവസമായി അവൾ തന്റെ കൂട്ടൂക്കാരിയെ കണ്ടിട്ട്, അന്ന് രാത്രി അവൾക്ക് അടി കിട്ടിയ ശേഷം ഒന്ന് പോയി കാണണം എന്ന് വിചാരിചെങ്കിലും എന്തോ കുറ്റബോധവും നാണക്കേടും അവളെ പുറക്കോട്ട് വലിച്ചിരുന്നു.
ഫർസാന രമ്യയുടെ വീട്ടിലേക് ചെന്നു. ഓടിട്ട ചെറിയ രണ്ട് മുറി വീടിന്റെ പുറത്ത് രമ്യ
💬 Comments
View all comments