Chapter Title : ചതികുഴികൾ 2 [Mallu Story Teller]
അലക്കിയ ഡ്രെസ് എല്ലാം ഉണക്കാൻ ഇടുന്ന തിരക്കിൽ ആയിരുന്നു.
"ടീ "
പുറകിൽ നിന്നുള്ള വിളി കേട്ട് തിരഞ്ഞു നോക്കിയപ്പോൾ അവൾ കണ്ടത് മുഖത് ഒരു വരുത്തി ചിരിയും കയ്യിൽ ഒരു ന്യൂസ് പേപ്പറുമായി നില്കുന്ന ഫർസാനയെ ആണ്. അവൾ ഫർസാനയെ ശ്രദ്ധിക്കാതെ തന്റെ ജോലി തുടർന്നു. ഫർസാന ചമ്മൽ മറച്ചു കൊണ്ട് അവൾക്കരികെ വന്നു തോളിൽ കൈ വെച്ചപ്പോൾ രമ്യ കൈ തട്ടി മാറ്റി..
"കലിപ്പാണോ ...?"
"പോടീ...നിനക്ക് അല്ലേ എന്നോട് പിണക്കം....രണ്ടു ദിവസമായി എന്റെ കാലു വയ്യാതെ ഇരിക്കുന്നു.. തിരിഞ്ഞു നോക്കിയോ നീ?" രമ്യ തിരിഞ്ഞു നിന്ന് തെല്ലൊരു അരിശത്തോടെ പറഞ്ഞു
"സോറി …. കാലെങ്ങനെ ഉണ്ട്?"
"ഹും…. നല്ല സുഖം ഉണ്ട് … പൊട്ടിയ കാലിൽ ചൂൽ വെച്ചടിച്ചാൽ നല്ല സുഖം ആവുമല്ലോ…..വാ..അകത്തോട്ട് വാ… നിനക്കു ഞാൻ ഒരു സാധനം താരം….."
അവർ വീടിനകത്തു കയറി . ഫർസാന ഹാളിൽ കസേരയിൽ ഇരുന്നു. രമ്യ അവളുടെ മുറിയിൽ പോയി അവളുടെ ഹാൻഡ് ബാഗ് എടുത്ത് കൊണ്ട് വന്ന് അതിൽ നിന്നും ഒരു മൊബൈൽ എടുത്ത് ഫർസാനക്ക് നേരെ നീട്ടി. അത് മനു അന്ന് രംഗങ്ങൾ ഷൂട്ട് ചെയ്യാൻ ഉപയോഗിച്ച ഫോൺ ആയിരുന്നു.
" ഇത്... ആ ഫോൺ അല്ലേ? ഇത് എങ്ങനെ നിന്റെ കൈയിൽ...?" ഫർസാനയുടെ മുഖത്ത് അത്ഭുതവും സന്തോഷവും ആശ്വാസവും ഒന്നിച്ച് വന്നു.
" ഞാൻ അന്ന് എടുത്ത് കൈയ്യിൽ പിടിച്ചിരുന്നു.... ഇപ്പോൾ നിന്റെ ടെൻഷൻ മാറിയോ?" രമ്യയുടെ ചോദ്യത്തിന് ഉത്തരം പറയാൻ അവൾക്കായില്ല. കുറ്റബോധം അവളുടെ മനസ്സിൽ നിറഞ്ഞ് നിന്നു....
💬 Comments
View all comments