Chapter Title : ചതികുഴികൾ 2 [Mallu Story Teller]
"സോറി ടീ... ഞാൻ...... നിനക്കറിയോ രണ്ട് ദിവസമായി ഞാൻ മര്യാദക്ക് ഉറങ്ങിയിട്ട്, കഴിച്ചിട്ട് .... കണ്ണടച്ചാൽ ആ ജോണിന്റെ മുഖവും രാഹുലിന്റെ മുഖവും ആ വീടും..നിന്നോട് ഞാൻ പെരുമാറിയ കാര്യവും മനസ്സിൽ കയറി വരും...സോറി ടീ..." ഇത് പറഞ്ഞ് ഫർസാന തല താഴ്ത്തി ഇരുന്നു. രമ്യ അവൾക്കരികെ വന്നിരുന്നു.
"സാരമില്ല, പോട്ടെ ... എല്ലാം കഴിഞ്ഞില്ലേ ...”
“എടീ , പിന്നെ വേറെ ഒരു കാര്യം കൂടെ ഉണ്ട്”
“എന്താ?”
“ദേ, ഇത് നോക്കിക്കേ” ഫര്‍സാന കയ്യില്‍ കരുതിയിരുന്ന ന്യൂസ് പേപ്പര്‍ അവള്‍ക് കൊടുത്തു പേപ്പറിലെ ഒരു കോളതിലേക് വിരല്‍ ചൂണ്ടി. രമ്യ ആ ന്യൂസ് മനസ്സില്‍ വായിച്ചു..
ഭാര്യയേയും മകളേയും വെട്ടി കൊന്ന ശേഷം ഭർത്താവ് ആത്മഹത്യ ചെയ്തു
‘മനയൂർ : മനയൂർ വലിയങ്ങാടി ചിത്തിര ക്ഷേത്രത്തിന് സമീപം ഭാര്യയേയും മകളേയും വെട്ടി കൊന്ന ശേഷം ഭർത്താവിനെ സ്വയം വെടിവെച്ച് ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. ദൈവ നിലയം ഭവനിൽ പാല്ലോട് പരേതനായ ജോസഫിന്റെ മകൻ ജോൺ ജോസഫ് (46) ഭാര്യ റോസി (38) മകളായ ഡോണ (18) എന്നിവരെ ആണ് മരിച്ച നിലയിൽ കണ്ടെത്തിയത്. കുടുംബ വഴക്കിനെ തുടർന്നുള്ള തർക്കമാണ് കൊലപാതകത്തിലേക്കും ആത്മഹത്യയിലേക്കും നയിച്ചതെന്ന് സംശയിക്കുന്നതായി പോലീസ് പറഞ്ഞു. വീട്ടിൽ കലഹം പതിവാണെന്ന് അയൽവാസികൾ പറഞ്ഞു. മുതദേഹങ്ങൾക്ക് രണ്ട് ദിവസത്തെ പഴക്കമുണ്ട്. ദുർഗന്ധം വമ്മിച്ചതിനെ തുടർന്ന് നാട്ടുക്കാർ നടത്തിയ തിരച്ചിലിൽ ആണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. സംഭവത്തിൽ ദൂരുഹതയുണ്ടെന്ന് ബന്ധുമിത്രാദികൾ ആരോപിച്ചു....'
വാർത്ത മുഴുവൻ വായിച്ചു തീർക്കാൻ അവൾ മുതിർന്നില്ല.
"നമ്മൾ കാരണം അല്ലേ രമ്യേ
💬 Comments
View all comments