Chapter Title : ചതികുഴികൾ 2 [Mallu Story Teller]
ഒരു കുടുംബം.....അയാൾ എന്ത് ദുഷ്ടൻ ആണ്..."
"അയാൾ അപ്പോൾ എന്തായാലും ഒറ്റക്കല്ല.. ആ മനു എന്തായാലും ഇത് ചെയ്യില്ല..."
"അപ്പോൾ അയാൾ നമ്മളെ തേണ്ടി ഇനിയും വരുമോ?...." ഫർസാനക്ക് പരവേശമേറി.
"വരും... പക്ഷേ വന്നാൽ അയാൾ ഇനി വിവരമറിയും... അതേയ്യ് .... കഴിഞ്ഞത് കഴിഞ്ഞു... ഇനി ആ സംഭവത്തെ പറ്റി നമ്മൾ ഒന്നും മിണ്ടരുത് , സമ്മതിച്ചോ?"
"ഉം...വേറെ ഒരു വിശേഷം ഉണ്ട് ....മറ്റേ കല്യാണ കാര്യം... അത് ഏകദേശം ഉറച്ച മട്ടാണ്.... ഞാൻ മിക്കതും ദുബൈക്ക് പറക്കും "
ഫർസാനയുടെ അത് പറഞ്ഞപ്പോൾ രമ്യയുടെ മുഖഭാവം പെട്ടെന്ന് തന്നെ മാറി, അവൾ പത്രം ബെഡിൽ വെച്ച് ഫർസാനയെ അത്ഭുതത്തോടെ നോക്കി.
"എന്ത്......നീ സമ്മതിച്ചാൽ അല്ലെ നടക്കുകയുള്ളൂ... "
"ഞാൻ സമ്മതിച്ചു "
ഫർസാനയുടെ മറുപടി രമ്യയ്ക്ക് തന്റെ നെഞ്ചിൽ ഒരു കല്ല് കയറ്റി വെച്ച ഭാരമാണ് തോന്നിച്ചത്. അവളുടെ മുഖം വാടി.
ഫർസാന: "നിനക്ക് എന്താടി ഒരു സന്തോഷം ഇല്ലാത്തത്? "
"ഏയ്യ് ഒന്നും ഇല്ല "
"പറ....എന്ത് പറ്റി?"
"നീ എന്തെങ്കിലും കഴിച്ചിരുന്നോ...ഞാൻ എന്തെങ്കിലും എടുത്തിട്ട് വരാം " രമ്യ എഴുന്നേറ്റ് അടുക്കള ലക്ഷ്യമാക്കി നടന്നു. ഫർസാനയും പിറകെ കൂടി .
"എന്താ പറ്റിയത് ? പെട്ടെന്ന് ഡൽ ആയല്ലോ?"
" ഒന്നും ഇല്ലാന്ന് പറഞ്ഞില്ലേ പാച്ചീ.... പിന്നെ എന്തിനാ വെറുതെ ഇത് തന്നെ പറയുന്നേ?" ഫർസാനയെ ശ്രദ്ധിക്കാതെ രമ്യ പാത്രം കഴുകലിൽ ശ്രദ്ധ കേന്ദ്രീകരിച്ചു.
"പറ പെണ്ണേ...ഇലെങ്കിൽ ഞാൻ പോവാ..."
"അത്... നീ കല്യാണത്തിന് സമ്മതിച്ചു എന്ന് പറഞ്ഞപ്പോൾ .... നീ കല്യാണം
💬 Comments
View all comments