0%

Chapter Title : ചതികുഴികൾ 2 [Mallu Story Teller]

Author : MALLU STORY TELLER Read All Parts 1.4K

കഴിഞ്ഞാൽ പോവില്ലേ...പിന്നെ ഞാൻ ഒറ്റക്കാവിലെ?"

"അതാണോ?, അതിന് കല്യാണം ആവാൻ ഇനിയും മാസങ്ങൾ എടുക്കും, അത് വരെ ഞാൻ ഇവിടെ ഉണ്ടാവില്ലേ?... ഞാൻ പോയാൽ ഉറപ്പായും അച്ഛൻ നിന്നേയും കെട്ടിച്ച് വിടും "

"ഞാൻ നിന്റെ പോലെ പൊട്ടി അല്ല... ഒരു പരിചയം ഇല്ലാത്ത ഒരാളെ കെട്ടാൻ....." രമ്യ പറഞ്ഞു.

"എന്നാൽ എന്റെ മോൾ പരിചയം ഉള്ള ഒരാളെ കെട്ട്, നമ്മുടെ നാട്ടിലെ എല്ലാവരും പരിചയം ഉള്ളവരെ മാത്രം ആണല്ലോ കെട്ടുന്നത്? എന്റെ അറിവിൽ ഞാനൊഴിക്കെ ആരും നിന്റെ ഈ ചൂടൻ സ്വഭാവം കാരണം നിന്റെ കൂടെ ഒരാഴ്ച കൂടുതൽ നിൽക്കില്ല "

" ഉം... എനിക്ക് പരിചയം ഉള്ള ഒരാളെ ഉള്ളൂ "

"എടീ.... അതാരാ .... ആ സമീർ ആണോ... ഞാൻ അറിയാതെ ചുറ്റികളി എല്ലാം ഉണ്ടോ...?"

"പോടി ഉണ്ടച്ചീ... അവനൊന്നും അല്ല..."

"പിന്നെ ആരാ?"

"നീ തന്നെ"

കഴുകി കൊണ്ടിരുന്ന പാത്രം എടുത്ത് വച്ച് ഫർസാനക്ക് നേരെ തിരിഞ്ഞ് കൊണ്ട് രമ്യ പറഞ്ഞു. അവളുടെ കണ്ണുകൾ മുത്തുമണി പോലെ തിളങ്ങുന്നുണ്ടായിരുന്നു.

"അത് ശരിയാണല്ലോ? നിന്നെ സഹിക്കുന്നതിന് എനിക്ക് ഒരു അവാർഡ് തരേണ്ടിവരും.... ദേ ചോറ് തിളക്കുന്നു .... ഇത് അടുപ്പത്ത് വെച്ചിട്ടാണോ നീ അവിടെ കിടന്നിരുന്നത്" ഫർസാന ചിരിച്ചു കൊണ്ട് വിറകടുപ്പിൽ വച്ചിരുന്ന കലത്തിന്റെ മൂടി എടുത്ത് മാറ്റി ഇളക്കാൻ തുടങ്ങി..

"എടീ പാച്ചീ... ഒരു കാര്യം ചോദിക്കട്ടെ"

"ഉം... പറ "

"ഇത്രയും നാളായിട്ട് നീ എന്റെ ഒപ്പം ഉണ്ട്, നീ പറഞ്ഞ പോലെ എന്നെ സഹിക്കുന്നുണ്ട് .... ശെരിയാണ്...അതിന് നിനക്ക്

💬 Comments

View all comments