0%

Chapter Title : ചതികുഴികൾ 2 [Mallu Story Teller]

Author : MALLU STORY TELLER Read All Parts 1.5K

പോലും പറ്റുന്നില്ല... ചത്ത് കളഞ്ഞാല്ലോ എന്ന് വരെ ചിന്തിച്ചു ...."

"ടീ ...." ഫർസാനയുടെ കണ്ണ് നിറയുവാൻ തുടങ്ങി..

"പിന്നെ ആലോചിച്ചപ്പോൾ തെറ്റ് എന്റെ ഭാഗത്താണെന്ന് മനസ്സിലായി ....ഞാൻ നേരത്തെ പറയേണ്ടതായിരുന്നു ....സോറി"

"നീ എന്തിനാ സോറി പറയുന്നത് ? ഞാനാണ് തെറ്റ് ചെയ്തത്..."

" ഇനിയിപ്പോർ സോറി പറഞ്ഞു കളിക്കണ്ട" രമ്യ ചിരിച്ചു. രമ്യയുടെ ചിരി കണ്ടപ്പോൾ ഫർസാനക്ക് വല്ലാത്ത സന്തോഷം തോന്നി. രണ്ട് മിനിറ്റ് നേരത്തെ സംസാരം കൊണ്ട് തന്നെ രണ്ട് പേരുടേയും ഉള്ളിലെ മഞ്ഞ് ഉരുക്കി തീർന്നിരുന്നു.

" രമ്യേ .... ഇപ്പോൾ മൈൻഡ് ക്ലീൻ ആയില്ലേ ...ഇനി മോൾ നന്നായിട്ട് കിടന്നുറുങ്ങ് ... വൈകീട്ട് നമ്മുക്ക് ഇത്താനേം കൂട്ടി പുറത്ത് പോവാം" ഫർസാന പറഞ്ഞു.

"പാച്ചീ നീയും എന്റെ അടുത്ത് കിടക്ക്, അപ്പോൾ എനിക്ക് നല്ല ഉറക്കം കിട്ടും... എത്ര നാളായി ഉണ്ട പ്രകുവിനെ കെട്ടിപിടിച്ച് കിടന്നിട്ട് .....നിനക്ക് ഓർമയുണ്ടോ പണ്ട് പത്തിൽ പഠിക്കുന്ന സമയത്ത് നീ ഇവിടെ കിടന്ന് ഉറങ്ങിയിട്ട് പായയിൽ മുളിയത്?" രമ്യ ഉറക്കെ പൊട്ടിച്ചിരിച്ചു.

"പോടി പട്ടീ... ഉണ്ടപക്രു നിന്റെ കെട്ടിയോൻ .... ഒറ്റക്ക് കിടന്നാൽ മതി... ഞാൻ പോവാ..."

"പ്ലീസ് ...വാ... ഞാൻ ഉറങ്ങി കഴിഞ്ഞാൽ പിന്നെ പെക്കോ..."

"ഉം... നീങ്ങി കിടക്ക് ... "

ഇത് ആദ്യമായല്ല ഇവർ ഒന്നിച്ച് ഉറങ്ങുന്നത് , പത്താം ക്ലാസ് പരീക്ഷ സമയത്ത് എല്ലാം ഒന്നിച്ച് രാത്രി പഠിക്കുമ്പോൾ അവർ ഒന്നിച്ചാണ് കിടപ്പ്, അതിന് ശേഷം ആദ്യമായാണ് അവർ ഒന്നിച്ച് ഉറങ്ങുന്നത്.

"പാച്ചീ.... ഞാൻ നിന്നെ ഒന്നു കെട്ടിപിടിച്ചോട്ടെ..."

💬 Comments

View all comments