0%

Chapter Title : ചതികുഴികൾ 2 [Mallu Story Teller]

Author : MALLU STORY TELLER Read All Parts 1.4K

ഫർസാനയേയ്യും കൊണ്ട് ജോണിനെ അനുഗമിച്ചു ഒരു ഇടനാഴിയിലുടെ നടന്ന് ഹാളിലെത്തി. ഇടനാഴിയിലെ ചുമരുകൾ കണ്ടാൽ ഭയപ്പെടുത്തുന്ന വിവിധ ചിത്രങ്ങളാൾ അലങ്കരിച്ചിരുന്നു. ഹാളിലെ ഒരു സോഫയിൽ ഇരുന്നു കൊണ്ട് രാഹുൽ മൊബൈലിൽ എന്തോ നോക്കുന്നുണ്ട്. മനു അതിന് അതിന്റെ വലത് വശത്തെ സോഫയിൽ ഇരിക്കുന്നു. രാഹുലിന്റെ എതിർവശത്തുള്ള സോഫയിലേക്ക് വിരൽ ചൂണ്ടി കാണിച്ചു കൊണ്ട് ജോൺ അവരോട് അവിടെ ചെന്നിരിക്കാൻ പറഞ്ഞ ശേഷം രാഹുലിന്റെ പിറകിലായി നിലയുറപ്പിച്ചു. അവർ രണ്ടു പേരും പയ്യെ സോഫയിൽ വന്നിരുന്നു. അവർ വന്നത് അറിഞ്ഞെങ്കിലും രാഹുലിന്റെ ശ്രദ്ധ മൊബൈൽ സ്ക്രീനിൽ തന്നെ ആയിരുന്നു. മനുവിനേയും രാഹുലിനേയും മാറി മാറി നോക്കിയ ശേഷം രമ്യ പതിഞ്ഞ ശബ്ദത്തിൽ പറഞ്ഞു.

"ഹായ് ... "

രാഹുൽ തലയുയർത്തി അവളെ നോക്കി, മൊബൈൽ ഫോൺ മുന്നിലുള്ള ടീ പോയിൽ വെച്ചു.

"ഹും... രണ്ട് പേരും വരുമെന്ന് ഇവൻ പറഞ്ഞിരുന്നു, അധികം വളച്ച് കെട്ടിലാതെ കാര്യത്തിലേക്ക് കടക്കാം... എന്റെ പണം എപ്പോൾ കിട്ടും... ഒരു ലക്ഷത്തി എൽപതിനായിരം രൂപ ... " രാഹുൽ പറഞ്ഞത് കേട്ട് എല്ലാവരും ഒന്ന് അമ്പരന്നു. പ്രത്യേഗിച്ച് ജോണും രമ്യയും, ഫർസാനയും.

"പക്ഷേ, ജോൺ പറഞ്ഞത് 80,000 എന്നാണല്ലോ? അല്ലേ ചേട്ടാ?" പേടിയോടെ ജോണിനെ നോക്കി കൊണ്ട് ആണെങ്കിലും ഫർസാന ചോദിച്ചു.

"ഹ...ഹ...ഹ...ശെരിയാണ്.... ഈ മണ്ടൻ പറഞ്ഞത് ക്യാമറയുടെ വില, ഞാൻ പറഞ്ഞത് ക്യാമറയുടേയും നിങ്ങൾ അത് നശിപ്പിച്ച കാരണം എനിക്ക് ഉണ്ടായ മറ്റു നാശനഷ്ട്ടങ്ങളും ചേർത്തുള്ള കണക്കാണ്. ഞാൻ Schedule ചെയ്തിരുന്ന 2 ഷൂട്ടിങ്ങ് ആണ് മുടങ്ങി പോയത്... അതിനും നിങ്ങൾ കോംപൻസേറ്റ്

💬 Comments

View all comments