0%

Chapter Title : ചതികുഴികൾ [Mallu Story Teller]

Author : MALLU STORY TELLER Read All Parts 461

ചതികുഴികൾ

Chathikuzhikal | Author : Mallu Story Teller


ബ്രേക്ക് ടൈം അല്ലാത്തത് കൊണ്ട് തന്നെ കോളേജ് കാന്റീനിൽ തിരക്ക് വളരെ കുറവായിരുന്നു. ജോലിക്കാർ എല്ലാം തന്നെ ഉച്ചയ്ക്ക് മീൽസ് തയ്യാറാക്കുവാൻ ഉള്ള തിരക്കിലാണ്.

“എടീ, നീ ഈ മൊബൈലും തോണ്ടി കൊണ്ട് ഇരിക്കാതെ ഞാൻ പറയുന്നത് ഒന്ന് ശ്രദ്ധിച്ച് കേൾക്ക് “ ചുറ്റും നോക്കി ആരും തന്നെ താൻ പറയുന്നത് ശ്രദ്ധിക്കുന്നില്ല എന്ന് ഉറപ്പു വരുത്തി പതിഞ്ഞ ശബ്ദത്തിൽ ഫർസാന രമ്യയോട് പറഞ്ഞു.

“ഉം.. പറ “ ഇത് പറയുമ്പോഴും രമ്യയുടെ ശ്രദ്ധ മൊബൈൽ സ്ക്രീനിൽ ആയിരുന്നു.

“നീ ഇത് അവിടെ വെച്ചേ ...ഞാൻ പറയുന്നത് കേൾക്ക് “ ഫർസാന രമ്യയുടെ ഫോൺ തട്ടി പറിച്ച് വാങ്ങി അവളുടെ ബാഗിൽ വെച്ചു.

“ ടീ ... ടീ ... താ... .... പ്ലീസ് താ... “

“പറ്റില്ല , നിനക്ക് റീൽസ് കാണാൻ വേണ്ടി അല്ല ക്ലാസും കട്ട് ചെയ്തു ഇവിടെ വന്നത്, എനക്ക് ഒരു കാര്യം പറയാൻ ഉണ്ട് “ ഫർസാന കടുപ്പിച്ച് പറഞ്ഞു.

“ പറഞ്ഞ് തൊലക്ക് .... എനിക്ക് വിശക്കുന്നു......” രമ്യ മെനു കാർഡ് കയ്യിൽ എടുത്ത് വായിക്കാൻ തുടങ്ങി.

“ഹും... ഞാൻ പറയാം...” ഇത് പറഞ്ഞ് ഫർസാന ചുറ്റും നോക്കി ആരും അരികിൽ ഇല്ല എന്ന് ഉറപ്പ് വരുത്തി സംസാരം തുടർന്നു. “ ടീ ... കുറച്ച് നേരം മുൻപ് എനിക്ക് ഒരു വാട്ട്സ് ആപ്പ് മെസേജ് വന്നിരുന്നു.... “

“എന്ത് മെസേജ് ?? ആര് അയച്ചു..??” രമ്യയുടെ മുഖഭാവം പെട്ടെന്ന് തന്നെ മാറുവാൻ തുടങ്ങി

“ അത്.... ആ രാഹുൽ .... എനിക്ക് ആകെ പേടിയാവുന്നു ....” ഫർസാനയുടെ വാക്കുകൾ മുറിഞ്ഞു പോയി.

“എന്ത് മെസേജ് പാച്ചി ?? നീ നിന്റെ ഫോൺ ഇങ്ങോട്ട് താ.... ആരെങ്കിലും കളിപ്പിക്കുന്നതാവും” മനസ്സിലെ ഭയം പുറത്ത് കാണിക്കാതെ രമ്യ കൈ നീട്ടി.

ഫർസാന വിറക്കുന്നെ കൈകളോടെ അവളടെ ഫോൺ എടുത്ത് രമ്യക്ക് നേരെ നീട്ടി. ഫർസാന പറഞ്ഞെ മെസേജ് വായിക്കുമ്പോൾ രമ്യയുടെ

💬 Comments

View all comments