Chapter Title : ചതികുഴികൾ [Mallu Story Teller]
ഫോണിൽ വിളിച്ച് പൈസയുടെ കാര്യം ചോദിച്ചു കൊണ്ടേ ഇരുന്നു. ചുരുക്കി പറഞ്ഞാൽ ആ സംഭവത്തിന് ശേഷം ഉറക്കം നഷ്ട്ടമായത് ഇവർ മൂന്ന് പേർക്കും ആണ്.
അങ്ങനെ നാലാം ദിവസം രാത്രി കോളിങ്ങ് ബെൽ അടിക്കുന്നത് കേട്ട് രാധ വാതിൽ തുറന്നു നോക്കി.
“ആ.... പാച്ചിയാണോ ....വാടി, ഭക്ഷണം കഴിച്ചാ?..... ഇല്ലേ വാ , നല്ല മീൻ കറി ഉണ്ട് ..”
“വേണ്ട അമ്മേ... അവൾ എവിടെ ?”
“ റൂമിൽ ഉണ്ട് ..... രമ്യേ ... ടീ .... ദേ നിന്റെ കെട്ടിയോള് വന്നേക്കുന്നു “ രാധ ചിരിച്ച് കൊണ്ട് പറഞ്ഞു.
“ഈ അമ്മക്ക് വട്ടാണ് ...വാടീ...ഞാൻ ഇവിടെ ഉണ്ട് “ റൂമിന്റെ കതക് തുറന്ന് രമ്യ പറഞ്ഞു.
“നീ ഞാൻ വിളിച്ചിട്ട് എന്താ ഫോൺ എടുക്കാത്തത് : ... എനിക്ക് ദേഷ്യം വരുന്നുണ്ട് “ റൂമിൽ കയറി കതകടച്ച ശേഷം ഫർസാന ദേഷ്യത്തോടെ ചോദിച്ചു.
“നീ വിളിച്ചിരുന്നോ? ഞാൻ ഫോൺ ഒരു മനസമാധാനത്തിന് സൈലന്റ് ആക്കി വെച്ചത്താ, ആ അയാൾ വിളിച്ചിട്ട് ഭ്രാന്ത് പിടിച്ചു. നീ നോക്ക് ഇപ്പോൾ തന്നെ 36 മിസ്ഡ് കോൾ ആയി ... ദേ പിന്നേം വിളിക്കുന്നു..” രമ്യ കട്ടിലിൽ ചെന്നിരുന്നു.
“ താ... ഞാൻ എടുത്ത് സംസാരിക്കാം ... എടുത്തില്ലേൽ പിന്നേം വിളിക്കും...” ഫർസാന രമ്യയുടെ അടുത്ത് വന്നിരുന്നു call എടുത്തു.
“ഹലോ”
“നിങ്ങൾ ഇത് എവിടെ പോയി കിടക്കാണ് .... ഫോൺ എന്താണ് എടുക്കാത്തത് ?
“ അത് ചേട്ടാ ... കുറച്ച് തിരക്ക് ആയപ്പോ ...”
“എന്തേലും ആവട്ടേ ... പൈസ ഫുൾ റെഡി അല്ലേ ?”
“ആ... അതെ അതെ റെഡി ആണ് “
“ ഉറപ്പല്ലേ?”
“ഉറപ്പ് “
“എങ്കിൽ നാളെ വൈകീട്ട് 6 മണിക്ക് സ്റ്റേഡിയത്തിന്റെ അവിടെ കാണാം “
“ ശെരി ചേട്ടാ..”
“അത് , ഇനി വിളിക്കുമ്പോൾ ഫോൺ എടുക്ക് പ്ലീസ് ... ശെരി എന്നാ...”
ഫോൺ വെച്ച ശേഷം രമ്യ ഫർസാനയെ ഒന്ന് നോക്കി ചിരിച്ചു.“ ബാക്കി പൈസക്ക് എന്താ
💬 Comments
View all comments